''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വെട്ടിപ്പുഴതോട് വീണ്ടെടുക്കൽ പുനർജ്ജനി നടപ്പാക്കുന്നു


പുനലൂർ ∙ ജില്ലയിലെ പ്രധാന ജലസ്രോതസായ കല്ലടയാറിന്റെ സംരക്ഷണത്തിനു നഗരസഭ ‘സേവ് കല്ലടയാർ’ പദ്ധതിയൊരുക്കുന്നു. പുനർജനിയുടെ വിജയകരമായ സംഘാടനത്തിന് ഇന്നു 10.30നു പുനലൂർ രാജാരോഹിണി ഓഡിറ്റോറിയത്തിൽ കൂട്ടായ്മ സംഘടിപ്പിക്കും. മാലിന്യ നിക്ഷേപവും അനധികൃത മണലൂറ്റും കരയിടിച്ചിലുമാണു കല്ലടയാറിന്റെ നാശത്തിനു കാരണം.
കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കല്ലടയാറിലേക്കു തെളിനീർ എത്തിക്കുന്ന കൈത്തോടുകളെയും സംരക്ഷിക്കാൻ പദ്ധതിയുണ്ട്. ഇതിനു തുടക്കമിട്ട് പുനലൂരിലെ വെട്ടിപ്പുഴ തോടിനെ ശുചിയാക്കാനും സംരക്ഷിക്കാനും ‘പുനർജനി വെട്ടിപ്പുഴ തോട് വീണ്ടെടുക്കൽ’ യജ്ഞം നടത്തുന്നു.കഴിഞ്ഞ ജനുവരി പതിനാലിന് പുനലൂര്‍ ന്യൂസില്‍ പ്രസിദ്ധീകരിച്ച "പുനലൂര്‍ക്കാര്‍ക്ക് കുടിക്കുവാന്‍ മലിനജലം.ഇനി വരുന്ന നാളുകള്‍ പകര്‍ച്ചവ്യാധിയുടേത്"എന്ന വാര്‍ത്തക്ക് ഫലം കണ്ടതില്‍ സന്തോഷമുണ്ട്.എന്നാല്‍ ഇത് എത്രത്തോളംനന്നായി കൊണ്ട് പോകാന്‍ കഴിയും എന്നുള്ളതില്‍ ആശങ്ക ഉണ്ട്.പുനലൂരെ ബിസിനെസ്സ് സ്ഥാപനങ്ങള്‍, ആശുപത്രികള്‍, കല്യാണമണ്ഡപങ്ങള്‍, ഹോട്ടല്‍ മറ്റു സ്ഥാപനങ്ങളുടെ എതിര്‍പ്പ് നഗരസഭക്ക് നേരിടേണ്ടി വരും എന്നുള്ളത് ഉറപ്പാണ്.

പുനലൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പൊതുജനങ്ങളെ അറിയിക്കുന്നത്
പുനർജ്ജനി
വെട്ടിപ്പുഴതോട് വീണ്ടെടുക്കൽ 
നഗരഹൃദയത്തിലൂടെ നദിയൊഴുകുന്ന അപൂർവ്വം പട്ടണങ്ങളിൽ ഒന്നാണ് പുനലൂർ എന്നാൽ നമ്മുടെ കല്ലടയാർ ദിനംപ്രതി മാലിന്യം നിറഞ്ഞ് " കോളിഫോം ബാക്ടീരയായുടെ അളവ് ഗണ്യമായി വർദ്ധിക്കുകയാണ്
ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ള ശ്രോതസ്സ് കൂടിയാണ് നമ്മുടെ കല്ലടയാർ
ജപ്പാൻ, കുണ്ടറ, കര്യോട്ടുമല ,നെതർലാൻറ് പദ്ധതികൾക്ക് ജലം ലഭ്യമാക്കുന്നത് നമ്മുടെ നദിയിൽ നിന്നാണ്
മലിനമാകുന്ന നദിയെ പുനർജീവിപ്പിക്കുന്നത് എന്തൊക്കെ കൈതോടുകളാണ് നദിയിലേക്ക് ഒഴുകി എത്തുന്നത് എന്ന് ശ്രദ്ധിച്ചാണ് കല്ലടയാറിന്റെ പ്രധാന കൈതോടായ വെട്ടിപ്പുഴ തോടിനെ മാലിന്യത്തിൽ നിന്നും വീണ്ടെടുക്കാനായി  നഗരസഭ സമഗ്ര മാലിന്യവിമുക്ത - സംരക്ഷണ പരിപാടി ആസൂത്രണം ചെയ്യുകയാണ്
കുടിനീരിനായി നഗരവാസികൾ ആശ്രയിക്കുന്ന നദിയേയും അതിലേക്ക് തെളിനീർ എത്തിക്കുന്ന കൈതോടിനെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്
വെട്ടിപ്പുഴ തോട് ശുദ്ധീകരിച്ചു മാലിന്യ വിമുക്തമാക്കി സംരക്ഷിക്കാൻ നഗരസഭ ഏറ്റെടുക്കുന്ന ജനകീയ ദൗത്യം `പുനർജ്ജനി´ യുടെ സംഘാടനത്തെക്കുറിച്ച് ആലോചിക്കുവാൻ   16.5.2018 ബുധൻ  രാവിലെ 10.30 ന് രാജരോഹിണി ഹാളിൽ കൂട്ടായ്മ സംഘടിപ്പിക്കുകയാണ് ഹരിത കേരളം മിഷൻ വൈസ്.ചെയർപേഴ്സൺ ഡോ: ടി.എൻ സീമ. ഉദ്ഘാടനം ചെയ്യുന്ന  ഈ ജനകീയ ദൗത്യത്തിൽ പങ്കാളിയാകുവാൻ മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു
എം.എ.രാജഗോപാൽ
നഗരസഭാ ചെയർമാൻ
പുനലൂർ
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.