
പുനലൂര്‍: വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് രംഗത്തെത്തി. വെഞ്ചേമ്പ് അയണിക്കോട് മംഗലത്ത് പുത്തന്‍വീട്ടില്‍ അനിലാലിന്റെ മകന് ജി. ജിഷ്ണു ലാല്‍ (14) ആണ് കെ.ഐ.പി കനാലില്‍ മരിച്ച നിലയില്‍ രണ്ടു മാസത്തിന് മുമ്പ് കണ്ടെത്തിയത്.
വീടിനോട് ചേര്‍ന്ന് കനാല്‍ ഉണ്ടെങ്കിലും 14 വയസുവരെ കുട്ടി കനാലില്‍ കളിക്കാന്‍ ഇറങ്ങിയിട്ടില്ലെന്നും, കാണാതാവുന്ന ദിവസം വൈകുന്നേരം 6.30 വരെയും വീടിന്റെ മുറ്റത്ത് കുളിക്കുന്നതിന് വേണ്ടി തോര്‍ത്തും ഉടുത്ത് നില്‍ക്കുന്നത് അയല്‍വാസികള്‍ കണ്ടിരുന്നുവത്രെ.
ജിഷ്ണു ലാല്‍ വീട്ടില്‍ മാത്രമേ ഇത്രയും നാളും കുളിച്ചിട്ടുള്ള എന്ന് മാതാപിതാക്കള്‍ പറയുന്നു. കുട്ടിയെ കാണാതായതിന് ശേഷം വിശദമായ പരിശോധനയില്‍ വീടിനുള്ളില്‍ രക്തം കണ്ടത് ദുരൂഹത വര്‍ധിപ്പിക്കുന്നു.
ഒപ്പം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിന്റെ പല ഭാഗങ്ങളിലുമുള്ള ക്ഷതങ്ങളും മറ്റും മരണത്തിന്റെ അസ്വഭാവികത വര്‍ധിപ്പിക്കുന്നു. പോസ്റ്റുമോര്‍ട്ടത്തിലും മുങ്ങിമരണം എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ പഠിത്തത്തിലും സ്പോര്‍ട്സിലും മിടുക്കനായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ജിഷ്ണുവും ഇതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ ചെയ്തികള്‍ ചോദ്യം ചെയ്യുകയും ഇത് സ്കൂള്‍ അധികൃതരെ അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് ജിഷ്ണുവിനെ ഇവര്‍ അസഭ്യം പറയുകയും മരണത്തിന് തൊട്ട് മുന്‍പുള്ള ദിവസം മര്‍ദ്ദിച്ചതായും പറയപ്പെടുന്നു. ഇത് ജിഷ്ണുവിന്റെ സഹപാഠികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. പത്താം ക്ലാസ് പിരിഞ്ഞു പോകല്‍ ദിവസം ജിഷ്ണുവിനെ ആക്രമിച്ച സംഘം നിന്നെ പിന്നെ എടുത്തോളാം എന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു.
ഇതൊക്കെകാട്ടി പുനലൂര്‍ പോലീസില്‍ പരാതി നല്കി എങ്കിലും അന്വേഷണം ഒന്നും ഉണ്ടായിട്ടില്ലെന്ന് പറയുന്നു. കൂലി പണിക്കാരായ അനിലാലും മാതാവ് ഗിരിജയും ജോലി കഴിഞ്ഞ് വൈകിയാണ് വീട്ടില്‍ എത്തുക.
എന്നാല്‍ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്ന ആവശ്യവുമായി നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ ഒരുങ്ങുകയാണ്. മരണത്തിന് പിന്നിലെ സത്യാവസ്ഥ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിക്കും ഉന്നത പോലീസ് അധികാരികള്‍ക്കും പരാതി നല്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ