
ഏരൂര്‍: പ്രദേശവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഏരൂര്‍ ചില്ലിംഗ് പ്ളാന്റ് ജംഗ്ഷന് വടക്ക് ഭാഗത്ത് വര്‍ഷങ്ങള്‍ക്ക് മുമ്ബ് നിര്‍മ്മിച്ച കുഴല്‍ക്കിണര്‍ ഉപയോഗിക്കാനാകാതെ നശിക്കുന്നു.
ഒരു സമയം ഒരു വാഹനത്തിന് മാത്രം കടന്നുപോകാന്‍ മാത്രം വീതിയുള്ള പാതയോരത്ത് കിണര്‍ നിര്‍മ്മിക്കുന്നതിനെതിരെ തുടക്കത്തില്‍ തന്നെ പ്രദേശവാസികള്‍ രംഗത്ത് വന്നിരുന്നു. ഗതാഗതത്തിന് കിണര്‍ തടസമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നാട്ടുകാരുടെ എതിര്‍പ്പ്. എന്നാല്‍ കിണറിന് മുകളില്‍ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന പമ്ബിന് പകരം മോട്ടോര്‍ സ്ഥാപിച്ച് വെള്ളമെടുക്കാന്‍ സൗകര്യമൊരുക്കാമെന്ന് അധികൃര്‍ വാഗ്ദാനം നല്‍കുകയായിരുന്നു. മോട്ടോര്‍ സ്ഥാപിക്കാന്‍ സ്ഥലം നല്‍കാമെന്ന് പരിസരവാസികളും അറിയിച്ചിരുന്നു. എന്നാല്‍ കിണര്‍ കുഴിച്ച ശേഷം മോട്ടോര്‍ സ്ഥാപിക്കുന്നതിന് പകരം കൈപ്പമ്ബ് സ്ഥാപിക്കാനാണ് അധികൃതര്‍ ശ്രമിച്ചത്. നാട്ടുകാര്‍ എതിര്‍ത്തപ്പോള്‍ അതില്‍ നിന്ന് പിന്മാറിയെങ്കിലും പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പകരം കിണര്‍ സ്ളാബിട്ട് മൂടുകയാണ് ചെയ്തത്.
വന്‍ തുക ചെലവഴിച്ച് നാട്ടുകാര്‍ക്ക് കുടിവെള്ളം നല്കാന് വര്‍ഷങ്ങള്‍ക്ക് മുമ്പ്നിര്മ്മിച്ച കിണര്‍ ഇപ്പോഴും സ്ളാബിന് അടിയില്‍ തന്നെ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ