''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

യുവാവിന്റെ മരണം കൊലപാതകം പോലീസ്‌ അനാസ്ഥ കാട്ടുന്നുവെന്ന് പരാതി


കൊ​ട്ടാ​ര​ക്ക​ര: യു​വാ​വി​ന്‍റെ മ​ര​ണം ചി​ല സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്നു ന​ട​ത്തി​യ കൊ​ല​പാ​ത​ക​മാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് വീ​ഴ്ച്ച വ​രു​ത്തു​ക​യാ​ണെ​ന്നും മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. താ​ഴ​ത്തു കു​ള​ക്ക​ട വെ​ള്ളാ​രം​കു​ന്നി​ൽ തെ​ക്ക​തി​ൽ വീ​ട്ടി​ൽ ബാ​ഹു​ലേ​യ​ന്‍റേയും ഗീ​ത​യു​ടെ​യും മ​ക​ൻ വി​ഷ്ണു (25) വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പോ​ലീ​സി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണം ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ള്ള​ത്.
ക​ഴി​ഞ്ഞ മാ​സം എട്ടിന് ​വി​ഷ്ണു ക​ല്ല​ട​യാ​റ്റി​ലെ പ​ര​മേ​ശ്വ​ര​ത്ത് ക​ട​വി​ൽ മു​ങ്ങി മ​രി​ച്ച​താ​യാ​ണ് വീ​ട്ടു​കാ​ർ​ക്ക് ആ​ദ്യം ല​ഭി​ക്കു​ന്ന വി​വ​രം.​ അ​ന്ന് ഉ​ച്ച​ക്ക് ഒ​ന്ന​ര​ക്ക് പ്ര​ദേ​ശ​വാ​സി​യാ​യ ബി​ജി​മോ​ൻ (കൊ​ച്ചു​ണ്ണി) ബൈ​ക്കി​ൽ വ​ന്ന് വി​ഷ്ണു​വി​നെ കൂ​ട്ടി​ക്കൊ​ണ്ടു പോ​യി​രു​ന്നു. മൂ​ന്ന​ര​യോ​ടെ വി​ഷ്ണു​വി​നു പ​രി​ക്കു​പ​റ്റി കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ന്ന വി​വ​രം സ​മീ​പ​വാ​സി​യാ​യ സ​തീ​ശ​ൻ നാ​യ​ർ വീ​ട്ടി​ല​റി​യി​ച്ചു.​
ആ​ശു​പ​ത്രി​യി​ലെ​ത്തി​യ അ​നു​ജ​ൻ ബി​നു കാ​ണു​ന്ന​ത് ജ്യേ​ഷ്ഠ​ന്‍റെ മൃ​ത​ശ​രീ​ര​മാ​ണ്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഇ​ള​യ​ച്ഛ​ൻ സ​ത്യ​പാ​ല​ൻ മൃ​ത​ദേ​ഹ​ത്തി​ൽ പ​രി​ക്കു​ക​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് പു​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി. ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന എ​സ്​ഐ ഫി​റോ​സ് സ​ത്യ​പാ​ല​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​രു​ത്തു​ക​യും ചെ​യ്തു.​
വി​ഷ്ണു​വി​ന്‍റെ അ​നു​ജ​ൻ ബി​നു എ​ത്തി​യാ​ൽ മാ​ത്ര​മെ വി​ടു​ക​യു​ള്ളെ​ന്നും എ​സ്ഐ ഭീ​ഷ​ണി മു​ഴ​ക്കി. ബി​നു എ​ത്തി​യ​പ്പോ​ൾ മൊ​ഴി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഒ​ന്നു​മ​റി​യി​ല്ല എ​ന്ന് വ്യ​ക്ത​മാ​ക്കി​യ​പ്പോ​ൾ മ​രി​ച്ച വി​ഷ്ണു​വി​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​പ്പു​ണ്ണി എ​ന്ന വി​ഷ്ണു​വി​ൽ നി​ന്നും മൊ​ഴി​പ​ക​ർ​ത്തു​ക​യും അ​ടി​യി​ൽ ബി​നു​വി​നെ​ക്കൊ​ണ്ട് ഒ​പ്പു​വ​യ്പ്പി​ക്കു​ക​യും ചെ​യ​തു. പി​ന്നീ​ട് ഒ​ര​ന്വേ​ഷ​ണ​വും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​യി​ല്ല.
പോ​സ്റ്റ്മോർ​ട്ടം റി​പ്പോ​ർ​ട്ടു ല​ഭ്യ​മാ​ക്കു​ന്ന​തി​ലും പോ​ലീ​സ് മ​ന:​പ്പൂ​ർ​വം കാ​ല​താ​മ​സം വ​രു​ത്തി. പ്ര​തി​യെ​ന്നു സം​ശ​യി​ക്കേണ്ട​ന്ന​യാ​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ല​ഭ്യ​മാ​കാ​ൻ ഈ ​കാ​ല​യ​ള​വി​ൽ ത​ന്നെ വെ​രി​ഫി​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ക​യും ചെ​യ്തുവെന്നും ബന്ധുക്കൾ ആരോപിച്ചു. ​ഇ​യാ​ൾ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​തി​നു ശേ​ഷം മാ​ത്ര​മാ​ണ് പോ​സ്റ്റുമോർ​ട്ടം റി​പ്പോ​ർ​ട്ടു ബ​ന്ധു​ക്ക​ൾ​ക്കു കൈ​മാ​റി​യ​ത്. റൂ​റ​ൽ എ​സ്പിക്ക് പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ആ​റ്റു​ക​ട​വി​ൽ വി​ഷ്ണു​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ എ​സ്പി വി​ളി​പ്പി​ച്ചി​രു​ന്നു.
മൂ​ന്നു പേ​രി​ൽ ഒ​രാ​ൾ അ​പ്പോ​ഴേ​ക്കും നാ​ട് വി​ട്ടി​രു​ന്നു.​ മ​റ്റു ര​ണ്ടു പേ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ വ്യ​ത്യ​സ്ത മ​റു​പ​ടി​ക​ളാ​ണ് ല​ഭി​ച്ച​ത്.​ തു​ട​ര​ന്വേ​ഷ​ണ​മു​ണ്ടാ​കു​മെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും ഒ​ന്നു​മു​ണ്ടാ​യി​ല്ല.
നീ​ന്താ​ന​റി​യു​ന്ന മ​ക​ൻ മു​ങ്ങി മ​രി​ക്കാ​ൻ ഒ​രു സാ​ധ്യ​ത​യു​മി​ല്ലെ​ന്ന് മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു.​ പോ​സ്റ്റു​മാ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളും ച​ത​വു​ക​ളും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ദ്യ​പി​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ വി​ഷ്ണു​വി​നെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി ആ​റ്റി​ൽ ത​ള്ളി​യ​താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.
മു​ഖ്യ​മ​ന്ത്രി​ക്കും പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മ​രി​ച്ച വി​ഷ്ണു​വി​ന്‍റെ അ​ച്ഛ​ൻ ബാ​ഹു​ലേ​യ​ൻ, അ​മ്മ ഗീ​ത സ​ഹോ​ദ​രി ര​മ, ഇ​ള​യ​ച്ഛ​ൻ പു​ഷ്ക​ര​ൻ, ബ​ന്ധു സു​ധീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.