''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനു മുന്നിൽ പുലി;വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചു


പത്തനാപുരം ∙ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനു മുന്നിൽ പുലി. ഭയന്നോടിയ യുവാവിനെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി രക്ഷിച്ചു. ചെമ്പനരുവി കടമ്പുപാറ ചാഞ്ഞപറമ്പിൽ വിനു വിൽസണാണ് (26) പുലിക്കു മുന്നിൽ പെട്ടത്. കഴിഞ്ഞദിവസം വൈകിട്ടു 4.30നു ചെമ്പനരുവി കൈച്ചിറ ക്ഷേത്രത്തിനു സമീപം ചേമ്പാലയിലായിരുന്നു സംഭവം.
ബൈക്കിലെത്തിയ വിനു ആറ്റിനു സമീപം ബൈക്കു വച്ച ശേഷം 50 മീറ്റർ അകലെ ആറ്റിലിറങ്ങി കുളിച്ചു. മടങ്ങി ബൈക്കിനടുത്തേക്കു വരുമ്പോൾ മുരൾച്ച കേട്ടെങ്കിലും കാര്യമാക്കിയില്ല. അടുത്തെത്തിയപ്പോഴാണു ബൈക്കിനു സമീപം പുലി നിൽക്കുന്നതു കണ്ടത്. വേഗം ആറ്റിലേക്കു തിരിച്ചിറങ്ങിയ വിനു വെള്ളത്തിൽ ചവിട്ടാതെ വശത്തു കൂടി അര കിലോമീറ്ററോളം ഓടി അച്ചൻകോവിൽ റോഡിൽ കയറി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
ഡപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തിൽ ജീപ്പിലെത്തിയ ഉദ്യോഗസ്ഥർ വിനുവിനെ രക്ഷപ്പെടുത്തി കൊണ്ടുപോയി. തുടർന്നു പ്രദേശവാസികളും നാട്ടുകാരും മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. കുറച്ചു നാൾ മുൻപു വനത്തിൽ മേയാൻ വിട്ട ആടിനെയും മറ്റും കൊന്നിട്ടത് പുലിയാണെന്നു കണ്ടെത്തിയിരുന്നു. ഇതിനു സമീപമാണ് ഇപ്പോൾ പുലിയെ കണ്ടതായി പറയുന്നത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.