''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റെയില്‍വേ അടിപ്പാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 8 മുതല്‍ വൈകിട്ട് 5വരെ കൂട്ട ഉപവാസം നടത്തും.


പുനലൂര്‍: പുനലൂര്‍ - ചെങ്കോട്ട റെയില്‍പാത കടന്ന് പോകുന്ന പുനലൂര്‍ - കാര്യറ റോഡിന് സമാന്തരമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അടിപ്പാതയുടെ അപ്രോച്ച്‌ റോഡിന്റെ പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ അടിപ്പാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 8 മുതല്‍ വൈകിട്ട് 5വരെ കൂട്ട ഉപവാസം നടത്തും.
മൂന്ന് വര്‍ഷം മുമ്ബ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അടിപ്പാതയുടെ അപ്രോച്ച്‌ റോഡ് നിര്‍മ്മിക്കാന്‍ ആവശ്യമായ ഭൂമി ഏറ്റെടുക്കുന്ന നടപടി അനന്തമായി നീളുകയാണ്. പുനലൂര്‍ - ചെങ്കോട്ട പാത വഴി കൊല്ലം - താംബരം എക്സ്‌പ്രസ് ട്രെയിന്‍ കടന്ന് പോകുമ്ബോള്‍ പുനലൂര്‍ - ക്യാര്യറ റോഡിലെ ലെവല്‍ക്രോസ് അടച്ചിടേണ്ടി വരുന്നത് ടൗണില്‍ ഗതാഗത തടസം രൂക്ഷമാക്കുന്നു. ഇതുവഴി കൂടുതല്‍ ട്രെയനുകള്‍ ഓടി തുടങ്ങുമ്ബോള്‍ കൂടുതല്‍ സമയം ലെവല്‍ക്രോസ് അടച്ചിടേണ്ടി വരും. ഇത് പുനലൂരിലെ ഗതാഗത്തെ താറുമാറാക്കും. അടിപ്പാതയുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കി റോഡ് തുറന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ട് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഒന്നാംഘട്ട സമരത്തിന്റെ ഭാഗമായി നാട്ടുകാരില്‍ നിന്ന് ഒപ്പ് ശേഖരിച്ച്‌ ജില്ലാ കളക്ടര്‍ക്കും മറ്റും ഭീമ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തിയ പഠനസംഘം അപ്രോച്ച്‌ റോഡ് പണിക്കാവശ്യമായ ഭൂമി പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ അനന്തമായി നീളുകയാണ്.
ഇതില്‍ പ്രതഷേധിച്ചാണ് രണ്ടാംഘട്ട സമരമെന്ന നിലയില്‍ ഉപവാസം നടത്തുന്നതെന്ന് കണ്‍വീനര്‍ ഇടമണ്‍ വിഷ്ണു പറഞ്ഞു.
കേരള യുവജന പക്ഷം സംസ്ഥാന സെക്രട്ടറി ഷോണ്‍ ജോര്‍ജ്ജ് സമരം ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് എ.കെ. നസീര്‍ അദ്ധ്യക്ഷത വഹിക്കും.
ബിജുകൃഷ്ണന്‍ പോറ്റി, ഫാ. മാത്യു, ആലഞ്ചേരി മുസ്ലീം ജമാഅത്ത് ഇമാം നൗഷാദ് നിസാമി, സമിതി സെക്രട്ടറി എം. വിത്സന്‍ എന്നിവരും വ്യാപാരി വ്യാവസായി ഏകോപന സമിതി, ഓട്ടോ - ടാക്സി - ജീപ്പ് ഡ്രൈവേഴ്സ് യൂണിയന്‍ ഭാരവാഹികളും സന്നദ്ധസംഘടനാ നേതാക്കളും പ്രസംഗിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.