''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അമ്മയുടെ മുന്നിലിട്ടു മകനെ തല്ലിയ സംഭവം കെ.ബി.ഗണേഷ്കുമാർ എം.എൽ.എയും പൊലീസും ഒത്തുകളിച്ചതായി പരാതി


അഞ്ചൽ: അമ്മയുടെ മുന്നിലിട്ടു മകനെ കെ.ബി.ഗണേഷ്കുമാർ എം.എൽ.എയും ഡ്രൈവറും ചേർന്നു തല്ലിയ സംഭവത്തിൽ പൊലീസ് ഒത്തുകളി. മർദനമേറ്റ യുവാവ് നൽകിയ പരാതിയിൽ കേസെടുക്കുന്നതിനു മുൻപേ ഗണേഷ്കുമാറിന്റെയും ഡ്രൈവറുടെയും പരാതിയിൽ വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. എം.എൽഎയ്ക്കും ഡ്രൈവർക്കും എതിരെ കേസെടുത്തെങ്കിലും ചുമത്തിയതു ദുർബല വകുപ്പുകൾ. മർദനമേറ്റ് ആശുപത്രിയിൽ കഴിയുന്ന അഗസ്ത്യക്കോട് പുലിയത്ത് വീട്ടിൽ അനന്തകൃഷ്ണന് (22) എതിരെ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന വകുപ്പുകളടക്കം ചേർത്തു കേസെടുത്തതോടെ സംഭവത്തിൽ ഉന്നത ഇടപെടലുണ്ടായെന്ന ആക്ഷേപവും ഉയരുന്നു.
ബുധൻ ഉച്ചയ്ക്കു രണ്ടു മണിയോടെ മർദനമേറ്റ അനന്തകൃഷ്ണൻ അരമണിക്കൂറിനകം സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ വൈകി. ഗണേഷിന്റെയും ഡ്രൈവറുടെയും പരാതിയിൽ അതിനു മുൻപേ കേസെടുക്കുകയും ചെയ്തു.  അഗസ്ത്യക്കോട് പ്രദേശത്തെ ഇടുങ്ങിയ റോഡിലാണ് കാറിനു വഴികൊടുത്തില്ലെന്ന് ആരോപിച്ച് എംഎൽഎയും ഡ്രൈവർ ശാന്തനും യുവാവിനെ ആക്രമിച്ചത്.
കൈകൊണ്ട് അടിക്കുക (ഐപിസി 323), അപമാനിക്കുന്ന തരത്തിൽ അസഭ്യം പറയുക (294–ബി), ഭീഷണിപ്പെടുത്തൽ (506–1), ഒന്നിൽ കൂടുതൽ ആളുകൾ ചേർന്ന് അക്രമം കാട്ടുക (ഐപിസി 34) എന്നീ കുറ്റങ്ങളാണു ഗണേഷിനും ശാന്തനുമെതിരെ ചുമത്തിയത്. ഇവയെല്ലാം സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്. ഭീഷണിപ്പെടുത്തൽ, ഒന്നിൽ കൂടുതൽ ആളുകൾ ചേർന്ന് അക്രമം എന്നീ കുറ്റങ്ങൾക്കു പുറമെ ആയുധം ഉപയോഗിച്ച് ഉപദ്രവിച്ചു (ഐപിസി 324) എന്ന വകുപ്പും അനന്തകൃഷ്ണനെതിരെ ചുമത്തി.
എംഎൽ‍എയുടെ ഡ്രൈവറെ ജാക്കി ലീവർ ഉപയോഗിച്ച് അടിച്ചു എന്ന പരാതിയിലാണിത്. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നു സ്ഥലത്തുള്ളവർ പറയുന്നു. ജാക്കി ലീവർകൊണ്ട് അടിയേറ്റാൽ ഉണ്ടാകുന്ന ക്ഷതങ്ങൾ ഡ്രൈവർക്കില്ലെന്നും സൂചനയുണ്ട്. എന്നാൽ സ്റ്റേഷനിൽനിന്നു ജാമ്യം ലഭിക്കുന്ന വകുപ്പുകളാണു ചുമത്തിയിട്ടുള്ളതെന്ന് അഞ്ചൽ എസ്.ഐ പി.എസ്.രാജേഷ് വ്യക്തമാക്കി. അക്രമം നടക്കുമ്പോൾ അഞ്ചലിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കാഴ്ചക്കാരനായെന്നും സൂചനയുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.