''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആനപെട്ടകോങ്കലില്‍ പുലി ഇറങ്ങി പശുവിനെ കൊന്നു


പുനലൂര്‍: തെന്മല ഫോറസ്റ്റ് റേഞ്ചിലെ ആനപെട്ടകോങ്കലില്‍ പട്ടാപ്പകലിറങ്ങിയ പുലി പശുവിനെ കടിച്ചുകൊന്നു. ആനപെട്ടകോങ്കല്‍ രാജീവ് ഭവനില്‍ രാജന്റെ നാല് വയസുള്ള പശുവിനെയാണ് പുലി ഭക്ഷിച്ചത്. ഇതിന്റെ അവശിഷ്ടങ്ങള്‍ വനാതിര്‍ത്തിയിലെ റബര്‍ തോട്ടത്തില്‍ നിന്ന് കണ്ടെത്തി.
ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. മേയാന്‍ വിട്ടിരുന്ന പശു രാത്രി വൈകിയും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാരും പറയുന്നു. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആനപ്പെട്ടകോങ്കല്‍ ഫോറസ്റ്റര്‍ സുനില്‍ അറിയിച്ചു.
ഇടമണ്‍ മൃഗാശുപത്രിയിലെ ഡോക്ടര്‍ മണി മോഹനന്റെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ അവശിഷ്ടങ്ങള്‍ മറവ് ചെയ്തു. കഴിഞ്ഞ മാസവും ആനപെട്ടകോങ്കലില്‍ പട്ടാപ്പകല്‍ ഇറങ്ങിയ പുലി സമീപവാസിയുടെ മൂന്ന് ആടുകളെ കൊന്ന് തിന്നിരുന്നു. അയല്‍ക്കാരനായ സാബുവിന്റെ പറമ്ബിലെത്തിയ കാട്ടാന മുറ്റത്തുനിന്ന തെങ്ങ് കുത്തിമറിച്ച്‌ വീടിന് മുകളിലിട്ട സംഭവും ഉണ്ടായിട്ടുണ്ട്. വന്യമൃഗങ്ങള്‍ പട്ടാപ്പകല്‍ പോലും ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങിയതോടെ ജനങ്ങള്‍ ഭീതിയുടെ നടുവിലാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.