
അഞ്ചൽ അറയ്ക്കൽ ദേവീക്ഷേത്രത്തിൽ നിന്ന് പണം കവർന്ന മോഷ്ടാക്കൾ പിടിയിൽ . അറയ്ക്കൽ ചരിവിള പുത്തൻവീട്ടിൽ ജയൻ (32) അറയ്ക്കൽ പുല്ലുട്ട് പടിഞ്ഞാറ്റതിൽ വീട്ടിൽ മധു (35) എന്നിവരെയാണ് അഞ്ചൽ പോലീസ് പിടികൂടിയത്.ബുധനാഴ്ച്ച രാത്രിയിലാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്ര മുൻവശത്തെ പസ്മ കുളത്തിന് സമീപത്തായി ഭക്തജനങ്ങൾ കാണിക്ക നിക്ഷേപിക്കുന്ന ഭണ്ഡാരപ്പെട്ടിയിൽ നിന്ന് മോഷ്ടാക്കൾ പണം കവർന്നെടുക്കുകയായിരുന്നു. ഭണ്ഡാര പെട്ടിയിൽ നിന്ന് പണം നഷ്ടമായത് ശ്രദ്ധയിൽപ്പെട്ട ഭരണ സമിതി ഉടൻ തന്നെെ പോലീസിൽ വിവരം അറിയിച്ചു. അഞ്ചൽ Ci സതികുമാറിന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം ക്ഷേത്ര സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയും മോഷ്ടാക്കളെ തിരിച്ചറിയുകയും ചെയ്തു.വ്യാഴ്ച്ച വൈകിട്ട് 4 മണിയോടെ അറയ്ക്കൽ ഭാഗത്തുനിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. പുനലൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്യ്തു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ