''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചലില്‍ തമിഴ്നാട് പച്ചക്കറി വ്യാപാരിയെ പോലീസ്‌ ഒത്താശയോടെ വ്യാപാരികള്‍ മര്‍ദ്ദിച്ചു കള്ളക്കേസില്‍ കുടുക്കി വീഡിയോ


അഞ്ചൽ : ചന്തമുക്കിൽ വിലകുറച്ച്  പച്ചക്കറി വ്യാപാരം നടത്തുന്നു എന്നാരോപിച്ച് തമിഴ്‌നാട് സ്വദേശിയായ മന്മദനനെ അഞ്ചലിലെ പച്ചക്കറി വ്യാപാരികളും കോൺഗ്രസ്സ് നേതാക്കളും മർദ്ദിക്കുകയും പച്ചക്കറിക്കട അടപ്പിക്കുകയും ചെയ്തു . പട്ടാപ്പകൽ പോലീസ് ഒത്താശയോടെയാണ് തമിഴ്‌നാട് സ്വദേശിയെ മർദ്ദിക്കലും  കടയടപ്പും നടന്നത് . ഇതേ സംഭവം ഒരാഴ്ചയ്ക്ക് മുൻപ് അഞ്ചലിലെ പച്ചക്കറി വ്യാപാരികൾ ഇയാളെ മർദിക്കുകയും  കടയടപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ നാട്ടുകാരുടെ സഹായത്തോടെ വീണ്ടും കട തുറന്ന് ഗുണനിലവാരമുള്ള പച്ചക്കറികൾ വിലകുറച്ച് വില്പന നടത്തി വരികെയാണ് പച്ചക്കറി വ്യാപാരികളുടെ ഗുണ്ടായിസം. നാട്ടുകാരും അഞ്ചലിലെ ഡ്രൈവർമാരും തമിഴ്‌നാട് സ്വദേശിയെ അനുകൂലിച്ച് നാട്ടുകാരും പ്രദേശത്തെ ഡ്രൈവർമാരും എത്തിയത് സംഘർഷത്തിന് ഇടയാക്കി. പച്ചക്കറി വ്യാപാരികൾ പോലീസിനെ  നിർബന്ധിച്ച് തമിഴ്‌നാട് സ്വദേശിയുടെ കട പരിശോധിച്ചതിൽ 24 കവർ നിരോധിത പാൻമസാല കണ്ടെടുത്തു. ഈ കാരണം പറഞ്ഞു പോലീസ് മന്മദനെ കൊണ്ട് കടയടപ്പിക്കുകയും ഇയാളെ സ്റ്റേഷനിൽ കൂട്ടികൊണ്ട് പോകുകയും ചെയ്തു. മന്മദന്റെ കടയിൽ സംഘടിച്ച് എത്തിയ പച്ചക്കറി വ്യാപാരികൾ  തന്നെ നിരോധിത പാൻമസാല ഒളിപ്പിച്ച് വച്ച ശേഷം പോലീസിനെ കൊണ്ട് എടുപ്പിക്കുകയായിരുന്നു എന്ന്  പ്രതിഷേധവുമായി എത്തിയ നാട്ടുകാർ പറയുന്നു. വിലകുറച്ച് പച്ചക്കറി വിറ്റതിന്റെ പേരിൽ തമിഴ്‌നാട് സ്വദേശിയെ മർദ്ദിച്ചതും കടയടപ്പിച്ചതും പോലീസിന്റെ ഒത്താശയോടെയാണെന്നും ഇതിനെതിരെ ശക്‌തമായി പ്രതിഷേധിക്കുന്നുവെന്നും   പ്രാദേശിക ബി.ജെ. പി നേതൃത്വം അറിയിച്ചു . മന്മദനനെ മർദ്ദിക്കുകയും കടയടപ്പിക്കുകയും ചെയ്തവർക്കുമെതിരെ പോലീസ് കേസെടുക്കുമെന്ന് അഞ്ചൽ സി.ഐ മോഹൻദാസ് പറഞ്ഞു .
വീഡിയോ  കാണാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്തു സബ്സ്ക്രൈബ് ചെയ്തു കാണാം

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.