''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അറവുകേന്ദ്രത്തിലെ മാംസാവശിഷ്ടങ്ങള്‍ റോഡില്‍ തള്ളിയവരെ നാട്ടുകാര്‍ സാഹസികമായി പിടികൂടി


വെട്ടിക്കവല : അറവുകേന്ദ്രത്തിലെ മാംസാവശിഷ്ടങ്ങള്‍ റോഡില്‍ തള്ളിയവരെ നാട്ടുകാര്‍ സാഹസികമായി പിടികൂടി. മാലിന്യക്കെട്ടുകളുമായി എത്തിയ ഓട്ടോറിക്ഷ തടഞ്ഞവരെ അപായപ്പെടുത്താന്‍ ശ്രമിച്ച ഇറച്ചിവ്യാപാരി കടന്നുകളഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ ഇറച്ചിവില്‍പ്പനശാലയും പഞ്ചായത്ത്‌ ഓഫീസും ഉപരോധിച്ചു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായിരുന്നു സംഭവങ്ങള്‍.
രാത്രി പതിനൊന്നരയോടെ പച്ചൂര്‍ റോഡിലും പൊതുസ്ഥലങ്ങളിലും മാംസാവശിഷ്ടങ്ങള്‍ ചാക്കുകളിലാക്കി വലിച്ചെറിഞ്ഞു കടന്നുപോയ ഓട്ടോറിക്ഷ നാട്ടുകാര്‍ തടഞ്ഞു. ഇവരെ ഇടിച്ചിടാന്‍ ശ്രമിച്ചശേഷം ഓട്ടോയുമായി കടന്നവരെ നാട്ടുകാര്‍ പിന്തുടര്‍ന്നു.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ മറിഞ്ഞ ഓട്ടോയിലുണ്ടായിരുന്ന കുന്നിക്കോട് സ്വദേശി അഖിലിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ക്കൊപ്പം ഓട്ടോയിലുണ്ടായിരുന്ന ഇറച്ചിവ്യാപാരി കുന്നിക്കോട് സ്വദേശി റഹീം ഓടി രക്ഷപ്പെട്ടു.

മാലിന്യസംസ്കരണ സംവിധാനമില്ലാതെ ഇറച്ചിവില്‍പ്പനശാല പ്രവര്‍ത്തിക്കുന്നതില്‍ പ്രതിഷേധിച്ച്‌ പഞ്ചായത്ത്‌ ഓഫീസിലേക്കും കടയിലേക്കും ശനിയാഴ്ച രാവിലെ നാട്ടുകാര്‍ പ്രകടനം നടത്തി. തുടര്‍ന്ന് പോലീസും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുെമത്തി കട അടപ്പിച്ചു.
പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാമെന്ന് പഞ്ചായത്ത്‌ അധികൃതര്‍ ഉറപ്പുനല്‍കിയതോടെയാണ് പഞ്ചായത്ത്‌ ഓഫീസിനുമുന്നിലെ സമരം അവസാനിപ്പിച്ചത്. വാര്‍ഡ് അംഗങ്ങളും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും നാട്ടുകാരും സമരത്തില്‍ പങ്കെടുത്തു.
ഒരാഴ്ചമുന്‍പാണ് ചിരട്ടക്കോണത്ത് കനാല്‍പാലത്തില്‍നിന്ന്‌ മാലിന്യക്കെട്ടുകള്‍ വലിച്ചെറിഞ്ഞ മൂന്നുപേരെ പോലീസ് പിടികൂടിയത്. മാലിന്യക്കെട്ടുകള്‍ വലിച്ചെറിയുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
ചട്ടങ്ങള്‍ ലംഘിച്ചുള്ള ഇറച്ചിവ്യാപാരവും മാലിന്യം തള്ളലും തടയാന്‍ നടപടിയെടുക്കാമെന്ന് വെട്ടിക്കവല പഞ്ചായത്ത്‌ അധികൃതര്‍ സമരക്കാര്‍ക്ക് രേഖാമൂലം ഉറപ്പുനല്‍കി. ചിരട്ടക്കോണത്തെ ഇറച്ചിവ്യാപാരം വ്യവസ്ഥകള്‍ ലംഘിച്ചുള്ളതാണെന്ന് പഞ്ചായത്തിന് ബോധ്യമായി.
വ്യാപാരിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നിലവില്‍ പൊതുസ്ഥലങ്ങളില്‍ തള്ളിയിട്ടുള്ള മാലിന്യം പഞ്ചായത്ത് നീക്കംചെയ്യും. ഇറച്ചിവ്യാപാരിയായ കുന്നിക്കോട് റസീന മന്‍സിലില്‍ റഹീമിനെതിരായ നടപടികള്‍ അടുത്ത പഞ്ചായത്ത് സമിതി യോഗത്തില്‍ തീരുമാനിക്കും.
സുരക്ഷിതമായ മാലിന്യസംസ്കരണത്തിനുള്ള നടപടികള്‍ക്കായി മേഖലയിലുള്ളവരുടെ യോഗം വിളിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി നല്‍കിയ ഉറപ്പില്‍ പറയുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.