
കുളത്തൂപ്പുഴ:ചോഴിയക്കോട് പൊലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഡ്രൈവര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കളളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചെന്നാരോപിച്ച് കൂടുതല്‍ പേര് പരാതിയുമായി രംഗത്ത്. ചോഴിയക്കോട് കല്ലുകുഴിയില്‍ അനീഷാണ്കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയത്. താന്‍ അന്ന് രാത്രി 8മണിക്ക് മുമ്ബേ വീട്ടില്‍ പോയിരുന്നെന്നും സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പരാതിയിലുണ്ട്.
കഴിഞ്ഞദിവസം സജിന്‍ ഭവനില്‍ അശോകന്‍െറ മകന് സജിന്‍(28) പൊലീസ് കപ്ലെയിന്റ് അതോറിറ്റി, ഡി.ജി.പി,മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് എന്നിവര്‍ക്ക് ഇതേകാര്യം ഉന്നയിച്ച് പരാതി നല്‍കിയിരുന്നു. ഏപ്രില്‍ 10ന് രാത്രി 11ന് ചോഴിയക്കോട് മാടന്നടയിലെ ഉത്സവ ദിനത്തിലാണ്സംഘര്ഷം ഉണ്ടായത്. പൊലീസ് ഡ്രൈവര്‍ ഷിബുവിനാണ് പരിക്കേറ്റത്. ചെയ്യാത്ത തെറ്റിന് പതിനേഴ് ദിവസം ജയിലില്‍ കിടന്ന് പുറത്തിറങ്ങിയ താന്‍ മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയിലുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ