''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഗണേശ് കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദ്ദിച്ച കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങളുമായി ബാലകൃഷ്ണപിള്ളയും എന്‍.എസ്‌.എസ് നേതാക്കളും രംഗത്ത്.


അഞ്ചല്‍/പത്തനാപുരം: ഗണേശ് കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദ്ദിച്ച കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങളുമായി ബാലകൃഷ്ണപിള്ളയും എന്‍.എസ്‌.എസ് നേതാക്കളും രംഗത്ത്. ഇതോടെ ഗണേശ് കുമാര്‍ പരസ്യമായി മാപ്പ് പറഞ്ഞാല്‍ പരാതി പിന്‍വലിക്കാമെന്ന് മര്‍ദ്ദനമേറ്റ അനന്തകൃഷ്ണന്റെ കുടുംബാംഗങ്ങളും വ്യക്തമാക്കി. മര്‍ദ്ദനമേറ്റ യുവാവ് അനന്തകൃഷ്ണന്റെ അമ്മയുടെ മൊഴി എംഎല്‍എയ്ക്ക് എതിരായതിനാല്‍ അവരെ അപമാനിക്കാന്‍ ശ്രമിച്ച കുറ്റത്തിന് അറസ്റ്റുണ്ടായേക്കുമെന്ന സ്ഥിതി വന്നതോടെയാണ് ഇപ്പോള്‍ അനുനയ നീക്കം ശക്തമാക്കിയിരിക്കുന്നത്.
എംഎല്‍എയുടെ കയ്യേറ്റത്തിന് പിന്നാലെ വാദിയെ പ്രതിയാക്കാന്‍ നീക്കം നടന്നതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവത്തില്‍ നടപടിയെടുക്കുന്നതില്‍ പൊലീസിന് വീഴ്ച വന്നുവെന്നും ആക്ഷേപം ഉയര്‍ന്നു. ഇതെല്ലാം സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും ക്ഷീണമായി. ഇതോടെ അനുനയത്തിലേക്ക് കാര്യങ്ങളെത്തിച്ചില്ലെങ്കില്‍ കൂടുതല്‍ കുഴപ്പമാകുമെന്ന മുന്നറിയിപ്പ് സിപിഎം തന്നെ പിള്ളയെ ധരിപ്പിച്ചതായാണ് സൂചനകള്‍. ഇതിനിടെ കേസില്‍ വാദിയെ പ്രതിയാക്കാന്‍ നീക്കം നടന്നുവെന്ന ചീത്തപ്പേര് ഒഴിവാക്കാന്‍ സിഐയെ സ്ഥലംമാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എന്‍എസ്‌എസിന്റെ നേതൃത്വത്തില്‍ അനുരഞ്ജന നീക്കത്തിന് പിള്ളതന്നെ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അതേസമയം, തങ്ങളുന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ പരാതി പിന്‍വലിക്കുമെന്ന് അനന്തകൃഷ്ണന്റെ അച്ഛന്‍ വ്യക്തമാക്കി.
അനന്തകൃഷ്ണന്റെ അമ്മയുടെ മൊഴി എതിരായതിനാല്‍ അറസ്റ്റുണ്ടായേക്കുമെന്ന് ഉറപ്പായതോടെയാണ് പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങള്‍ എന്‍എസ്‌എസിനെ മുന്‍നിര്‍ത്തി ആരംഭിച്ചതെന്നാണ് ലഭിക്കുന്ന വിവരം. തന്റെ വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് കഴിഞ്ഞദിവസം ഗണേശ് കുമാര്‍ അനന്തകൃഷ്ണനെ മര്‍ദ്ദിച്ചത്. യുവാവിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം ആളുകൂടിയപ്പോള്‍ ഗണേശ് കുമാറും ഡ്രൈവറും സ്ഥലം വിട്ടതായാണ് ആക്ഷേപം. എന്നാല്‍ എംഎല്‍എ മര്‍ദ്ദിച്ചതായുള്ള അനന്തകൃഷ്ണന്റെ പരാതി കിട്ടുന്നതിന് മുക്കാല്‍ മണിക്കൂര്‍ മുമ്ബ് പൊലീസ് ഗണേശ് കുമാറിന്റെ പരാതിയില്‍ കേസെടുക്കുകയും ചെയ്തു. ഇതിന്റെ പേരിലാണ് കേസില്‍ ആരോപണ വിധേയനായ അഞ്ചല്‍ സിഐയെ സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. അക്രമത്തിന് ദൃക്സാക്ഷിയായിരുന്നിട്ടും യുവാവിന് നീതി ഉറപ്പിക്കാന്‍ സിഐ തയ്യാറായില്ലെന്നും എംഎല്‍എയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും ആക്ഷേപം ഉയര്‍തോടെ സംഭവം വലിയ ചര്‍ച്ചയായി.
ഇതിന് പുറമേ കെ ബി. ഗണേശ്കുമാര്‍ എംഎല്‍എയ്ക്കെതിരെ സിപിഐയും രംഗത്തെത്തിയിരുന്നു. ചെയ്യാന്‍ പാടില്ലാത്തതാണു ഗണേശ് ചെയ്തതെന്നു സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി എന്‍.അനിരുദ്ധന്‍ പറഞ്ഞയുകയും ചെയ്തു. സംയമനവും ജാഗ്രതയും പാലിക്കണമായിരുന്നു. മാതൃകാപരമായി പ്രവര്‍ത്തിക്കാന്‍ ജനപ്രതിനിധിയായ ഗണേശിനു ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ യുവാവിനെ തല്ലുകയും യുവാവിന്റെ അമ്മയുടെ കയ്യില്‍ കടന്നുപിടിക്കുകയും ചെയ്തെന്ന പരാതിയില്‍ കടുത്ത വകുപ്പുകള്‍ ഉപയോഗിച്ചു കേസെടുക്കാതെ പൊലീസ് ഒത്തുകളിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയായിരുന്നു സിപിഐ നിലപാട് വ്യക്തമാക്കിയത്.
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന അഞ്ചല്‍ സിഐ മോഹന്‍ദാസ് മര്‍ദനം തടയാന്‍ ശ്രമിക്കാതെ കാഴ്ചക്കാരനായി നിന്നെന്നായിരുന്നു ആക്ഷേപം. ഇദ്ദേഹം തന്നെയാണു കേസ് അന്വേഷിക്കുന്നതും. മര്‍ദനമേറ്റ അനന്തകൃഷ്ണന്റെ അമ്മ അഗസ്ത്യക്കോട് പുലിയത്ത് വീട്ടില്‍ ഷീന കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ സിഐ സംഭവസ്ഥലത്തുണ്ടായിരുന്നെന്നു വ്യക്തമാക്കിയതായ സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതോടൊപ്പം എംഎല്‍എയ്‌ക്കെതിരെയും കടുത്ത നടപടിക്ക് സാധ്യത വന്നേക്കുമെന്ന നിലയിലും കാര്യങ്ങള്‍ ചര്‍്ച്ചയായി. ഇതോടെയാണ് ഇപ്പോള്‍ തിരക്കുപിടിച്ച്‌ എന്‍എസ്‌എസിന്റെ സഹായത്തോടെ അനന്തകൃഷ്ണന്റെ കുടുംബവുമായി ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നത്.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.