''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഗ്രാമസഭ ലിസ്റ്റില്‍ രണ്ടാമത് ; എന്നിട്ടും നിര്‍ധന കുടുംബത്തിന് വീടില്ല


പത്തനാപുരം ;  ഏതു നിമിഷവും നിലംപൊത്താറായ    കൂരയില്‍  ഉറങ്ങാതെ  നേരം വെളുപ്പിക്കുകയാണ്  പിറവന്തൂര്‍ പഞ്ചായത്തിലെ   കറവൂര്‍  കുറുന്തമണ്‍ സ്വദേശി  ലേഖയെന്ന  വീട്ടമ്മ.  മണ്‍കട്ടയില്‍ തകര ഷീറ്റ് മേഞ്ഞ ഇവരുടെ  വീട്  ഇഴജന്തക്കളുടെ  താവളം കൂടിയാണ് .തോരാത്ത മഴ കൂടിയായതോടെ  ഒരു മുറി മാത്രമുളള വീട്  ചോര്‍ന്നൊലിച്ച്  കുളമായി മാറുന്ന അവസ്ഥ . ഭാരമുളള മരക്കഷണങ്ങള്‍  ഷീറ്റിന് മുകളിലിട്ടാണ്  കാറ്റില്‍ നിന്നു രക്ഷനേടുന്നത് .അല്ലങ്കില്‍ മേല്‍ക്കൂര കാറ്റില്‍ പറന്നു പോകും.
ഭര്‍ത്താവ്  രാജീവിന്  കൂലിവേല ചെയ്ത് കിട്ടുന്ന തുശ്ചമായ വരുമാനം കൊണ്ടാണ്  മൂന്ന് കുട്ടികളടങ്ങുന്ന ഇവരുടെ കുടുംബം ജീവിച്ചു പോകുന്നത് . ഇളയ മകള്‍ ആറുവയസുകാരി   ആതിരക്ക്   ജനിച്ച നാള്‍ മുതല്‍  ഹ്യദയ സമ്പദ്ധമായ അസുഖവുമുണ്ട്  .തിരുവന്തപുരം എസ്എ.ടി  ആശുപത്രിയിലാണ്   ചികിഝ .മകളുടെ ചികിഝയ്ക്കും   കുട്ടികളുടെ പഠനത്തിനുമായി   ഏറെ ബുദ്ധിമുണ്ടാണ്  ഈ  നിര്‍ദ്ധന കുടുംബം നേരിടുന്നത് .
ഭവന ധനസഹായത്തിന് ലേഖ കയറിയിറങ്ങാത്ത ഓഫിസുകളില്ല. മന്ത്രി, ജില്ല കലക്ടർ,  മുതൽ പഞ്ചായത്ത് വരെയുള്ള ഓഫിസുകളില്‍  നിരവധി തവണ  പോയിട്ടും   ഒരു ഫലവുമുണ്ടായില്ല.
ബന്ധപ്പെട്ട എല്ലാ രേഖകളും സഹിതം ഭവന ധനസഹായത്തിനായി ഗ്രാമസഭയിൽ അപേക്ഷ നൽകി. ലേഖയ്ക്ക്   വീടിനു അർഹത ഉണ്ടെന്നും വീട്‌ നൽകാമെന്നും ഉറപ്പും നൽകി.  ലിസ്റ്റിൽ രണ്ടാം  സ്ഥാനക്കാരിയാവുകയും ചെയ്തു. എന്നാൽ  
സ്വന്തമായി വീടെന്ന മോഹം ഇന്നും അകലെയാണ്  ഇവര്‍ക്ക് .
ജില്ല കലക്ടർക്ക് പരാതി നൽകിയതിനെ തുടര്‍ന്ന്  ഭവന പദ്ധതിയില്‍   ഉൾപ്പെടുത്തി തുക അനുവദിക്കണമെന്ന് കലക്ടർ  എസ്.കാര്‍ത്തികേയന്‍  നിർദേശം നൽകിയെങ്കിലും അതിനും നടപടിയുണ്ടായില്ല.   പ്രദേശത്ത്   ആനയുള്‍പ്പെടെയുളള വന്യമ്യഗങ്ങളുടെ   ശല്ല്യം രൂക്ഷമായതോടെ  അടച്ചുറപ്പില്ലാത്ത വീട്ടില്‍ കുട്ടികളെ തനിച്ചാക്കി ജോലിക്ക്  പോകാനും മാതാപിതാക്കള്‍ ഭയക്കുകയാണ് . പഞ്ചായത്തിന്‍റെ  കണ്ണ്  ഇനിയെങ്കിലും  തുറക്കണമേയെന്ന പ്രാര്‍ത്ഥന മാത്രമാണ് ഇവര്‍ക്കുളളത് .
വീഡിയോ  വാര്‍ത്തകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യു ട്യൂബ് ചാനല്‍ സന്ദര്‍ശിച്ചു സബ്സ്ക്രൈബ് ചെയ്യുക
ലിങ്ക്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.