
കുളത്തൂപ്പുഴ: കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത 'ശ്രേയസ്' നെല്‍വിത്ത് കൃഷിചെയ്യാന്‍ പ്രദര്‍ശന പാടമായി തിരഞ്ഞെടുത്ത കടമാന്‍കോട് ഏലായില്‍ കാര്‍ഷകര്‍ ആഘോഷത്തോടെ വിത്ത് വിതച്ചു. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കടമാന്‍കോട് പാടശേഖരസമിതിയാണ് 10 ഹെക്ടര്‍ നെല്‍പ്പാടത്ത് കൃഷിയിറക്കുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബുഎബ്രഹാം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ശ്രീലത അദ്ധ്യക്ഷത വഹിച്ചു. മുന്‍പഞ്ചായത്ത് പ്രസിഡന്റ് എസ്. നളിനിഅമ്മ, ജില്ലാപഞ്ചായത്ത് അംഗം കെ.ആര്. ഷീജ, കൃഷി ഓഫീസര്‍ അനില്‍കുമാര്‍ പാടശേഖര സമിതി ഭാരവാഹികളായ ചീനിക്കാല ബാബു, സുരേന്ദ്രന്‍പിളള തുടങ്ങിയവര്‍ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ