''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കരിമ്പനി വില്ലുമല ആദിവാസി കോളനിയിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനം ആരംഭിച്ചു


കുളത്തൂപ്പുഴ: കരിമ്പനി (കാല–അസർ) സ്ഥിരീകരിച്ച വില്ലുമല ആദിവാസി കോളനിയിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനം തുടങ്ങി. കരിമ്പനി മനുഷ്യരിലേക്കു പടർത്തുന്ന മണലീച്ചകളുടെ നശീകരണമാണ് ആരംഭിച്ചത്. വില്ലുമലയിലെ പേരാംകോവിൽ കോളനിയിൽ വീടുകളിൽ മരുന്നു തളിച്ചു. ശേഷിച്ച വീടുകളിൽ ഇന്നു തുടങ്ങും. എൺപതോളം വീടുകളിലായാണ് ഈച്ച നശീകരണം.
താമസക്കാരെ പുറത്താക്കി വീടിനുള്ളിലും പരിസരത്തുമായി രണ്ടു മണിക്കൂറോളമാണു മരുന്നു തളിച്ചത്. കരിമ്പനിബാധിച്ചു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന വില്ലുമല കോളനിയിലെ ഷിബുവിന്റെ (38) നില മെച്ചപ്പെട്ടതായും അപകടനില തരണം ചെയ്തതായും ആരോഗ്യവകുപ്പ് അറിയിച്ചു.ഷിബുവിന്റെ വീട്ടിലും പരിസരത്തും മരുന്നു തളിച്ചുകൊണ്ടാണ് ഈച്ച നശീകരണം തുടങ്ങിയത്. ഇന്നു കോളനിയിൽ ആരോഗ്യവകുപ്പ് മെഡിക്കൽ ക്യാംപ് നടത്തും.
മൂന്നംഗ ഡോക്ടർമാർ അടങ്ങുന്ന വിദഗ്ധ സംഘം കോളനികളിലെ മുഴുവൻ ആൾക്കാരെയും പരിശോധിക്കും. വില്ലുമല അങ്കണവാടിയിലാണു ക്യാംപ്. രക്ത പരിശോധന നടത്തില്ല.ക്യാംപിൽ എത്തുന്നവരിൽ കരിമ്പനിയുടെ പ്രാഥമിക ലക്ഷണങ്ങൾ ഉണ്ടോയെന്ന പരിശോധന മാത്രമാകും നടത്തുക.ലക്ഷണമോ സംശയമോ ഉള്ളവരെ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്കു കൊണ്ടുപോകും. രക്തപരിശോധന നടത്തുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്.
അതേസമയം വിദഗ്ധ ടീം അടങ്ങുന്ന ഡോക്ടർമാരുടെ അഭാവത്താലാണ് ഇതു മാറ്റിയതെന്നു അറിയുന്നു.പ്രദേശത്തു തുടരുന്ന കനത്ത മഴ പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.ബയോളജിസ്റ്റ് സജു മൂന്നാമന്റെ നേതൃത്വത്തിലുള്ള സംഘം തുടരെ അഞ്ചു ദിവസം വീടുകളിലും പരിസരങ്ങളിലും ഘട്ടമായി മരുന്നു തളിക്കൽ തുടരും. കരിമ്പനി മാരകമെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ചു. വില്ലുമല കോളനിയിൽ നാട്ടുകാരുടെ യോഗം ചേർന്നു രോഗം സംബന്ധിച്ച അറിയിപ്പും ബോധവൽക്കരണ രേഖകളും നൽകാൻ പഞ്ചായത്ത് തീരുമാനിച്ചു.
വില്ലുമലയ്ക്കു സമീപത്തെ വനങ്ങളിൽ ജോലിക്കു പോകുന്ന തൊഴിലാളികൾക്ക് ഒരാഴ്ച വനംവകുപ്പ് അവധി നൽകി.വനങ്ങളിൽ മണലീച്ചകളുടെ സാന്നിധ്യം ശക്തമാണെന്നതിന്റെ പശ്ചാത്തലത്തിലാണു നടപടി. വനപ്രദേശത്ത് ഇതിന്റെ സാന്നിധ്യം ശക്തമെന്നത് ആശങ്ക ഉണ്ടാക്കുന്നു. വനത്തോടു ചേർന്ന പ്രദേശത്താണു രോഗബാധിതനായ ഷിബുവിന്റെ വീട്.എന്നാൽ ഷിബുവിന്റെ ഭാര്യ, രണ്ടു പെൺമക്കൾ, ഭാര്യാമാതാവ് എന്നിവർക്കു രോഗലക്ഷണങ്ങൾ ഇല്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.