''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കളളക്കേസില്‍ കുടുക്കി യുവാവിനെ പൊലീസ് മര്‍ദ്ദിച്ചു


കുളത്തൂപ്പുഴ: കളളക്കേസില്‍ കുടുക്കി പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ചോഴിയക്കോട് സജിന്‍ ഭവനില്‍ അശോകന്‍െറ മകന്‍ സജിന്‍ (28) പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി, ഡി.ജി.പി, മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
ഏപ്രില്‍ 10ന് രാത്രി 11ന് ചോഴിയക്കോട് മാടന്‍നടയിലെ ഉത്സവദിവസം പൊലീസും നാട്ടുകാരില്‍ ചിലരുമായി സംഘര്‍ഷം ഉണ്ടാവുകയും കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ഷിബുവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തിന്‍െറ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്ന സജിനെ മറ്റൊരു വീഡിയോദൃശ്യത്തില്‍ കണ്ടെന്ന് പറഞ്ഞാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. യഥാര്‍ത്ഥ പ്രതികള്‍ ഉള്‍പ്പെടുന്ന വീഡിയോദൃശ്യങ്ങള്‍ കാട്ടിയിട്ടും സംഭവവുമായി ബന്ധമില്ലാത്ത തന്നെ വീട്ടില്‍ നിന്ന് പിടികൂടി ലോക്കപ്പിലിട്ട് മൃഗീയമായി തല്ലിച്ചതച്ച്‌ നട്ടെല്ലിന് പരിക്കേല്‍പ്പിച്ചതായി പരാതിയില്‍ പറയുന്നു. നട്ടെല്ലിന് കടുത്തവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്പത് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യം തേടി പുറത്തിറങ്ങിയപ്പോഴേക്കും തന്‍െറ അനുജനെയും പൊലീസ് കേസില്‍ കുടുക്കിയിരുന്നു. നിവര്‍ന്ന് നില്‍ക്കാന്‍ പ്രയാസപ്പെടുന്ന സജിന്‍ ഇപ്പോള്‍ ആയൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.