''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കനത്തമഴ തുടരുന്നു മലയോര മേഖലയില്‍ കനത്ത നാശം


പുനലൂര്‍: രണ്ട് ആഴ്ചയായി തുടരുന്ന കനത്ത മഴയിലും കാറ്റിലും പുനലൂര്‍ താലൂക്കില്‍ കനത്തനാശം. വൃക്ഷങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ നശിച്ചു. ആര്യങ്കാവ് വില്ലേജിലെ അച്ചന്‍കോവില്‍ പുളിമൂട്ടില്‍ വീട്ടില്‍ ഗോപിനാഥ്, ആദിവാസി കോളനിയില്‍ തുളസി, ഇടപ്പാളയം പള്ളിമുക്കില്‍ വീട്ടില്‍ രാജേന്ദ്രന്‍, ഇടപ്പാളയം കപ്യാരത്ത് വീട്ടില്‍ വിശ്വനാഥന്‍, ശാന്തിനിലയത്തില്‍ വീട്ടില്‍ ലൂസിയാമ്മ, കൂട്ടത്തിനാല്‍ വീട്ടില്‍ ജോസഫ്, പുനലൂര്‍ വില്ലേജിലെ മണിയാര്‍ സ്വദേശികളായ സുജാത, ശ്രീലത തുടങ്ങി ഇടമണ്‍, തെന്മല, കരവാളൂര്‍, വാളക്കോട് വില്ലേജുകളിലെ 17വീടുകളാണ് തകര്‍ന്നത്.
പത്ത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അധികൃതര്‍ അറിയിച്ചു. പുനലൂര്‍ വില്ലേജ് ഓഫീസര്‍ സന്തോഷ്.ജി.നാഥ്, ആര്യങ്കാവ് വില്ലേജ് ഓഫീസര്‍ സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുളള റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വന്‍ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. ഇതിന്‍െറ നഷ്ടം കണക്കാക്കിയിട്ടില്ല. കൊല്ലം -തിരുമംഗംലം ദേശീയപാതയിലെ കലയനാടിന് സമീപംതാമരപ്പള്ളി ജംഗ്ഷനില്‍ റബര്‍ മരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. നാട്ടുകാരാണ് മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.