
കൊല്ലം: ബൈക്കില്‍ 3.7കിലോഗ്രാം കഞ്ചാവുമായി കൊട്ടാരക്കര എക്സൈസിന്റെ പിടിയിലായ ഉമ്മന്നൂര്‍ ചെക്കോട്ടുകോണം മേരി ഭവനില്‍ കൂടലി ബിജു എന്നറിയിപ്പെടുന്ന ബിജു, തൃക്കോവില്‍വട്ടം ചേരിക്കോണം രാധികാ ഭവനില്‍ ഉണ്ണി എന്ന് വിളിക്കുന്ന രാമചന്ദ്രന് എന്നിവരെ കൊല്ലം മൂന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്. രാമചന്ദ്രബാബു പത്ത് വര്‍ഷം വീതം കഠിന തടവിനും ഒരുലക്ഷം രൂപ വീതം പിഴയും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം.
2014 ഡിസംബര്‍ 4ന് കൊട്ടാരക്കര സദാനന്ദപുരം - പ്ളാപ്പള്ളി റോഡില്‍ വച്ച് പ്രതികളെ കൊട്ടാരക്കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന പി.കെ. ജയരാജിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. റോബര്‍ട്ട് ആണ് തുടരന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ