''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കരവാളൂര്‍ സ്വദേശി സാം ഏബ്രഹാമിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ചു


പുനലൂര്‍/മെല്‍ബണ്‍: മലയാളിയായ സാം എബ്രഹാം ഓസ്ട്രേലിയയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ഭാര്യയ്ക്കും കാമുകനും ശിക്ഷ വിധിച്ച്‌ ഓസ്ട്രേലിയന്‍ സുപ്രീംകോടതി. ഭാര്യ സോഫിയയ്ക്ക് 22 വര്‍ഷവും കാമുകന്‍ അരുണ്‍ കമലാസനന് 27 വര്‍ഷവുമാണ് തടവുശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. 2016 ഒക്ടോബറിലായിരുന്നു മെല്‍ബണിലെ യു.എ.ഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായ സാം ഏബ്രഹാം കൊല്ലപ്പെടുന്നത്. ഹൃദയാഘാതമായിരുന്നു മരണ കാരണം എന്നു ഭാര്യ സോഫിയ എല്ലാവരേയും വിശ്വസിപ്പിച്ചു.
ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്. സോഫിയയും സുഹൃത്ത് അരുണും ചേര്‍ന്ന് സയനൈഡ് നല്‍കി കൊലപ്പെടുത്തിതായി കണ്ടെത്തി.
2016 ഓഗസ്റ്റിലാണ് സോഫിയയും അരുണും മെല്‍ബണ്‍ പോലീസിന്റെ പിടിയിലാവുന്നത്.
ഓസ്‌ട്രേലയയിലെ മെല്‍ബണില്‍ മലയാളിയായ സാം ഏബ്രഹാമിനെ ഭാര്യയും കാമുകനും സയനൈഡ് നല്കി കൊലപ്പെടുത്തിയത് രണ്ടുവര്‍ഷം മുന്‍പായിരുന്നു. സ്വാഭാവിക മരണമെന്ന് കരുതിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് പൊലീസിന് ലഭിച്ച ഒരു അജ്ഞാത ഫോണ്‍ സന്ദേശത്തിലായിരുന്നു. സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ഓസ്‌ട്രേലിയന്‍ പൊലീസിന് അജ്ഞാത ഫോണ്‍സന്ദേശം ലഭിക്കുന്നത്.
സോഫിയയുടെ ചെയ്തികള്‍ നിരീക്ഷിച്ചാല്‍ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം. മലയാളി നഴ്സായ സോഫിയയിലേക്ക് പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയപ്പോള്‍ ലഭിച്ചത് അവിശ്വസനീയമായ കാര്യങ്ങളായിരുന്നു. പൊലീസ് പിടിയിലായ സോഫിയ തന്റെ കാമുകന്‍ അരുണിന് മറ്റൊരു കാമുകി കൂടി ഉണ്ടായിരുന്നുവെന്ന് അറിയുന്നത് ചോദ്യം ചെയ്യലിനിടെ ആണ്.
പിന്നീട് ചതിക്കപ്പെടുകയാണെന്ന് മനസിലാക്കിയ യുവതി സാമിന്റെ കൊലപാതകികളെപ്പറ്റി ഓസ്‌ട്രേലിയന്‍ പൊലീസിന് വിവരം നല്‍കുകയും കാമുകനും ജയിലിലാകുകയുമായിരുന്നു. അതേസമയം മെല്‍ബണില്‍വച്ച്‌ സയനൈഡ് കൊടുത്താണ് സോഫിയും അരുണും ചേര്‍ന്ന് സാമിനെ കൊലപ്പെടുത്തിയത്.സോഫിയുടെ കാമുകനായ അരുണ്‍ കാറില്‍ വച്ച്‌ അക്രമിച്ചിരിന്നുവെന്നും സാം ബന്ധുക്കളെ അറിയിച്ചിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.