''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മണലീച്ചകൾ പരത്തുന്ന കരിമ്പനിക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു


കൊല്ലം ∙ മണലീച്ചകൾ പരത്തുന്ന കരിമ്പനിക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വീടുകളിലെ ഭിത്തിയിൽ നനവുള്ള ഭാഗങ്ങളിലെ വിടവുകളിലാണു മണലീച്ചകൾ കാണപ്പെടുന്നത്. കരിമ്പനി ആന്തരികാവയവങ്ങളെ ബാധിച്ചാൽ യഥാസമയം ചികിത്സ നേടിയില്ലെങ്കിൽ മരണകാരണമായേക്കാം.രോഗബാധയുള്ള മണലീച്ചകളുടെ കടിയേൽക്കുന്നവർക്കാണു രോഗം പിടിപെടുക.
കൃഷിപ്പണിക്കാർക്കും വനമേഖലയിൽ ജോലി ചെയ്യുന്നവർക്കും പോഷകാഹാര ക്കുറവുള്ളവർക്കുമാണു രോഗസാധ്യത കൂടുതൽ.മണലീച്ചയുടെ കടി ഏൽക്കാതിരിക്കാൻ കൊതുകുനിവാരിണിയോ ചെറിയ സുഷിരങ്ങളുള്ള കൊതുകുവലയോ ഉപയോഗിക്കണം. വനമേഖലയിൽ ജോലിക്കു പോകുന്നവർ ശരീരം മുഴുവൻ മറയ്ക്കുംവിധം വസ്ത്രം ധരിക്കുകയോ ലേപനങ്ങൾ പുരട്ടുകയോ വേണം.
മണലീച്ചകൾ കടക്കാത്ത വിധത്തിൽ വീടുകളുടെ ഭിത്തികളിലെ വിടവുകൾ അടയ്ക്കണം. വീട്ടുപരിസരങ്ങളിലുള്ള ചിതൽപ്പുറ്റുകൾ നശിപ്പിക്കണം. കീടനാശിനി തളിച്ചും മണലീച്ചയെ നശിപ്പിക്കാനാകും.ആർ കെ-39 കിറ്റ് ഉപയോഗിച്ചും മജ്ജ, കരൾ, പ്ലീഹ എന്നിവയിൽ നിന്നുള്ള സാംപിളുകൾ പരിശോധിച്ചും രോഗം കണ്ടെത്താൻ കഴിയും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.