''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെവിന്റെ മരണം:മര്‍ദ്ദനത്തില്‍ ഗുരുതരപരുക്ക് ഉള്ള കെവിന്‍ 22 കിലോമീറ്റര്‍ ഓടി ? റിമാന്‍ഡ്‌ റിപ്പോര്‍ട്ട്‌ പ്രതികളെ രക്ഷിക്കാന്‍ വേണ്ടി


പ്രണയവിവാഹത്തെ തുടര്‍ന്ന് മരണമടഞ്ഞ കെവിന്റെ കൊലപാതകം സംബന്ധിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് പ്രതികളെ രക്ഷിക്കാനോയെന്ന് സംശയം? കെവിനെ അക്രമികള്‍ തല്ലിച്ചതച്ച ശേഷം ഓടിച്ചു പുഴയിലേക്ക് ചാടിച്ചതാണെന്നും മുങ്ങി മരിക്കുകയായിരുന്നെന്നുമുള്ള റിമാന്‍ഡ് റിപ്പോര്‍ട്ട് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതുള്ളതാണെന്നും പ്രതികളെ സഹായിക്കുക ലക്ഷ്യമിട്ടാണോ തയ്യാറാക്കിയത് എന്നും സംശയം ഉയരുന്നു.
റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ കെവിന്‍ തെന്മലയില്‍ നിന്നും വാഹനത്തില്‍ നിന്നും രക്ഷപ്പെട്ട് ഓടി 22 കിലോമീറ്റര്‍ സഞ്ചരിച്ചു ചാലിയക്കരയില്‍ എത്തി ആറ്റില്‍ വീണു മരിച്ചു എന്നുള്ള റിമാന്‍ഡ്‌ റിപ്പോര്‍ട്ട് വിശ്വസിക്കുവാന്‍ കഴിയില്ല.ഏറ്റുമാനൂര്‍ കോടതി നിരീക്ഷിച്ച പോലെ കുറ്റവാളിക്കൊപ്പവും ഇരക്കൊപ്പവും സഞ്ചരിക്കുന്നത് ആരാണ് ? പുനലൂരില്‍ നിന്നും ഏകദേശം ആറു കിലോമീറ്റര്‍ മാത്രം ആണ് കെവിന്റെ മൃതദേഹം കിടന്ന സ്ഥലവുമായി ദൂരം ഉള്ളത്.ഇവിടെ മൂന്ന് വാഹനങ്ങള്‍ വന്നതായി പ്രദേശവാസികള്‍ പറയുന്നുമുണ്ട്.കൂടാതെ കെ.എസ്.ആര്‍.ടി.സി ബസുകാരുമായും പ്രതികള്‍ വാഹന പാര്‍ക്കിംഗ് സംബന്ധമായി തര്‍ക്കം ഉണ്ടായതായും പറയപ്പെടുന്നു. 
മരിക്കണമെന്ന ഉദ്ദേശത്തോടെ ആഴമുള്ള പുഴയിലേക്ക് ഓടിച്ചിറക്കി വിടുകയായിരുന്നു എന്നും പുഴയിലെ വെള്ളംകുടിച്ചാണ് മരിച്ചതെന്നുമാണ് റിമാന്റ് റിപ്പോര്‍ട്ട്.എന്നാല്‍ നല്ല ആരോഗ്യം ഉള്ള ഒരാള്‍ക്ക്‌ പോലും ഇവിടെ എത്തിപ്പെടാന്‍ നന്നേ പണിപ്പെടേണ്ടി വരും.അഥവാ മുള്ളുവേലി കടന്നാല്‍ പിന്നീട് ഉള്ളത് നന്നായി പടര്‍ന്നു കിടക്കുന്ന തോട്ടപയര്‍ ആണ് ഇതിന്റെ വള്ളിയില്‍ കുരുങ്ങി വീഴുവാനുള്ള സാധ്യതയാണ് ഉള്ളത്.അഥവാ ആറിന്റെ തീരത്ത്‌ എത്തിപ്പെട്ടാലും ഒരാള്‍ മുങ്ങി മരിക്കത്തക്ക വെള്ളം ആറ്റില്‍ ഇല്ല താനും ആറ്റിന് ഒഴുക്കും ഇല്ല.അല്ലെങ്കില്‍ മൃതദേഹം ഒഴുകി വന്നതായി കരുതാം.ഇങ്ങനെ ഉള്ള സാദ്ധ്യതകള്‍ ഒക്കെ കാറ്റില്‍ പറത്തി ഇങ്ങനെ ഒരു റിപ്പോര്‍ട്ട് ആരെ രക്ഷിക്കാന്‍ ആണ്.
സ്വന്തമായി ഓടിപ്പോകാന്‍ കഴിയുന്നയാള്‍ രക്ഷപ്പെട്ടു കാണുമെന്ന് കരുതിയെന്നും മരിക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ലായിരുന്നു എന്നുമാണ് ഷാനുവും ചാക്കോയും പോലീസ് നല്‍കിയിട്ടുള്ള മൊഴി. കെവിന്‍ രക്ഷപ്പെട്ടെന്ന മൊഴിയില്‍ ഇപ്പോഴും ഷാനുവും ചാക്കോയും ഉറച്ചു നില്‍ക്കുകയും ചെയ്യുകയാണ്.
അതേസമയം അടിയേറ്റ് അവശനായ നിലയില്‍ കിടക്കുന്ന ഒരാള്‍ക്ക് എങ്ങിനെ ഓടി രക്ഷപ്പെടാന്‍ കഴിയുമെന്നതാണ് പ്രധാന ചോദ്യം. അങ്ങിനെ ഓടിപ്പോകാന്‍ കഴിയുന്ന ഒരാള്‍ക്ക് സാരമായി പരിക്കേറ്റിട്ടില്ല എന്ന് അനുമാനിക്കാന്‍ പ്രതിഭാഗം വക്കീലിന് എളുപ്പം സാധിക്കുന്നതാണ് റിമാന്റ് റിപ്പോര്‍ട്ട്. അതേസമയം അടിയേറ്റ് ബോധം പോയ കെവിനെ വെള്ളത്തിലേക്ക് എടുത്തിട്ടതാകാമെന്ന സംശയം ഉയരുന്നുണ്ട്.
മൃതദേഹത്തില്‍ കണ്ണിനുമുകളില്‍ ശക്തമായ ക്ഷതവും വലിയ മുറിവുമുണ്ടായിരുന്നു. ഇത് ഏതെങ്കിലും തരത്തിലുളള ആയുധം ഉപയോഗിച്ചതാണെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായത്. ഈ ക്ഷതം കെവിനെ അബോധാവസ്ഥയിലാക്കിയെന്നാണുഫൊറന്‍സിക് സര്‍ജന്‍മാരുടെ നിഗമനം. തുടര്‍ന്ന് ഷാനുവും സംഘവും ചേര്‍ന്ന് കെവിനെ ആറ്റിലേക്ക് എറിഞ്ഞതാവാമെന്നും കരുതുന്നു.
ചാലിയക്കരയില്‍ കെവിന്റെ മൃതദേഹം കണ്ട സ്ഥലത്തിനുസമീപം തന്നെ കൊണ്ടുപോയ വാഹനം നിര്‍ത്തിയിരുന്നുവെന്നും ആ സമയം മുന്നിലെ വാഹനത്തില്‍നിന്നു കെവിനെ പുറത്തിറക്കി റോഡില്‍ കിടത്തുന്നത് കണ്ടുവെന്നുമാണ് അനീഷിന്റെ മൊഴി. അബോധാവസ്ഥയിലായ കെവിന്‍ മരിച്ചെന്നുകരുതി വെളളത്തിലെറിയാനുളള സാധ്യതയും പോലീസ് തളളിക്കളഞ്ഞിട്ടില്ല.
പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസകോശത്തില്‍ വെള്ളം കയറിയിരുന്നതായി പറയപ്പെടുന്നുണ്ട്. എന്നാല്‍ മുക്കിക്കൊന്നതാണോ മുങ്ങിമരിച്ചതാണോ എന്ന് സ്ഥിരീകരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ആന്തരീകവവങ്ങളുടെ പരിശോധന സംബന്ധിച്ച വിവരം വന്നാലേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.
മൃതദേഹത്തില്‍ മര്‍ദനമേറ്റതും, വലിച്ചിഴച്ചതുമായ ഇരുപതിലേറെ മുറിവുകളുണ്ട്. ജനനേന്ദ്രിയത്തില്‍ ചതവുമുണ്ട്. മൃതദേഹം 24 മണിക്കൂറിലേറെ വെള്ളത്തില്‍ കിടന്നതായി പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. തട്ടിക്കൊണ്ടുപോയ ഞായറാഴ്ച പുലര്‍ച്ചെ തന്നെ മരണം സംഭവിച്ചിരിക്കണം. വെള്ളത്തില്‍ 24 മണിക്കൂറും, കരയില്‍ പന്ത്രണ്ട് മണിക്കൂറിലേറെയും കിടന്ന മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. വിശദമായ ഫോറന്‍സിക് പരിശോധനയിലൂടെ മാത്രമേ മരണകാരണത്തില്‍ വ്യക്തത വരൂ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.