''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെവിന്‍ വധം പ്രതികളുടെ വീടുകളില്‍ നിന്നും എട്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി


പുനലൂർ/കോട്ടയം ∙ കെവിൻ കൊലക്കേസിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന്റെ പേരിൽ ഗാന്ധിനഗർ മുൻ എസ്.ഐ: എം.എസ്.ഷിബു, എ.എസ്.ഐ സണ്ണിമോൻ എന്നിവർക്ക് ഇന്നലെ കാരണം കാണിക്കൽ നോട്ടിസ് നൽകി. ഇതിനിടെ കെവിൻ വധക്കേസിലെ പ്രതികൾ ഉപയോഗിച്ചിരുന്ന എട്ടു മൊബൈൽ ഫോണുകൾ‌ കണ്ടെടുത്തു.പ്രത്യേക അന്വേഷണ സംഘം രണ്ടാംതവണ കസ്റ്റഡിയിൽ വാങ്ങിയ എട്ടു പ്രതികളെയും ഇന്നലെ പുനലൂരിലും പരിസര പ്രദേശങ്ങളിലും അവരവരുടെ വീടുകളിലും എത്തിച്ചു തെളിവെടുത്തു.
സുരക്ഷാ പ്രശ്നങ്ങൾ കാരണം, പ്രതികളെ രാവിലെ പുനലൂർ ഡി.വൈ.എസ്.പി ഓഫിസിൽ എത്തിച്ചശേഷം ഓരോരുത്തരെയായി പ്രത്യേക സ്ഥലത്തെത്തിച്ചായിരുന്നു തെളിവെടുപ്പ്.കനത്ത മഴയ്ക്കിടെ പുനലൂരിലും ഒറ്റക്കലിലും ഇടമണ്ണിലും ഇളമ്പലിലുമാണു തെളിവെടുപ്പു നടത്തിയത്. നിയാസ്, റിയാസ്, ഇഷാൻ എന്നിവരെ ഇടമണിലും ഒറ്റക്കലിലും ഉച്ചയോടെ ഫസലിനെ മുസാവരിയിലും നിഷാദിനെ ചാലക്കോട്ടും ഷിഫിനെ ഭരണിക്കാവിലും എത്തിച്ചു. പല സ്ഥലത്തും മൊബൈൽ ഫോണുകൾ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു.
ഷിനുവിനെ തെളിവെടുപ്പിനു കൊണ്ടു പോയില്ല. പ്രതികൾ സഞ്ചരിച്ച കാർ ഇളമ്പൽ ചെമ്പുമുക്കിൽ കണ്ടെടുത്ത സ്ഥലത്തേക്കു ടിറ്റു ജറോമിനെ എത്തിച്ചു തെളിവെടുപ്പു നടത്തി.കോട്ടയം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി  ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ സയന്റിഫിക് ഓഫിസർ, വിരലടയാള വിദഗ്ധർ എന്നിവരുമുണ്ടായിരുന്നു. പുനലൂർ സി.ഐ: ബിനു വർഗീസ്, എസ്‌.ഐ രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും സംഘത്തെ അനുഗമിച്ചു.
മാന്നാനത്തു വീടാക്രമിച്ചു കെവിനെ കൊണ്ടുവന്നപ്പോൾ ഉടുത്തിരുന്ന കൈലിമുണ്ട് പ്രതി ഷെഫിനുമായി രണ്ടുദിവസം മുൻപു നടത്തിയ തെളിവെടുപ്പിൽ കണ്ടെടുത്തിരുന്നു. നാലു വാളുകളും നേരത്തേ പുനലൂർ ശാസ്താംകോണത്ത് കലങ്കിനടിയിൽനിന്നു കസ്റ്റഡിയിലെടുത്തിരുന്നു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.