''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെവിന്‍ വധക്കേസ്: പ്രതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല


പുനലൂര്‍: കോട്ടയം സ്വദേശി കെവിന്‍ ജോസഫ് മരിച്ച കേസിലെ പ്രതി ഒബാമ എന്ന വിഷ്ണു ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പൊലിസും ഫയര്‍ഫോഴ്സും പുനലൂരില്‍ മുഹൂര്‍ത്തിക്കാവിന് സമീപം കല്ലടയാറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇന്നലെ വൈകിട്ട് 5 മണിയോടെ കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുളള പൊലിസ് സംഘം പുനലൂര്‍ ഡിവൈ.എസ്.പി. ഓഫീസില്‍ എത്തിച്ച ശേഷമാണ് പ്രതിയെ തെളിവെടുപ്പിന് കല്ലടയാറിന്റെ തീരത്ത് കൊണ്ടുവന്നത്. ഇയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കല്ലടയാറ്റില്‍ ഉപേക്ഷിച്ചതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. തുടര്‍ന്നാണ് ഫോണിന് വേണ്ടി പൊലിസ് ആറ്റില്‍ തിരച്ചില്‍ നടത്തിയത്. ഫോണ്‍ കണ്ടെത്താന്‍ കഴിയാതെ വന്നപ്പേള്‍ പുനലൂരില്‍ നിന്ന് ഫയര്‍ഫോഴ്സിനെ വരുത്തി സന്ധ്യവരെ ആറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാത്രി വിഷ്ണുവിനെ കോട്ടയത്തേക്ക് തിരിച്ച്‌കൊണ്ട് പോയി.
ഒരാഴ്ച മുമ്ബ് വിഷ്ണുവിനെ ഇയാളുടെ മുസാവരിയിലെ വീട്ടില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയപ്പോള്‍ സമീപത്ത് നിന്ന് നാല് വടി വാളുകള്‍ പൊലിസ് കണ്ടെത്തിയിരുന്നു. അതിന് ശേഷം കേസിലെ മൂന്ന് പ്രതികളെ ഇടമണ്‍-34ലും പുനലൂരിലും കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തുകയും നാല് മെൈബൈല്‍ ഫോണുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
പുനലൂര്‍ ഡിവൈ.എസ്.പി എം.അനില്‍കുമാര്‍, പുനലൂര്‍ സി.ഐ ബിനുവര്‍ഗ്ഗീസ്, എസ്.ഐ ജെ. രാജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കല്ലടയാറ്റില്‍ തിരച്ചില്‍ നടത്തിയത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.