''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കല്ലടയാറിന്റെ തീരത്തു നിന്ന് കെവിന്‍ ഉടുത്തിരുന്ന കൈലിമുണ്ട് കണ്ടെടുത്തു


പുനലൂർ:കോട്ടയം മാന്നാനത്തു വീടാക്രമിച്ചു ഗുണ്ടാസംഘം  തട്ടിക്കൊണ്ടുപോയപ്പോൾ കെവിൻ ഉടുത്തിരുന്ന കൈലിമുണ്ട് കണ്ടെടുത്തു. പുനലൂർ ടിബി ജംഗ്ഷനിൽ നിന്ന് അരകിലോമീറ്റർ അകലെ നെല്ലിപ്പള്ളി പെട്രോൾ പമ്പിനടുത്തു കല്ലടയാറിന്റെ തീരത്തു നിന്നാണു പച്ചനിറമുള്ള കൈലിമുണ്ട് കണ്ടെടുത്തത്.
പ്രതി ഭരണിക്കാവ് സ്വദേശി ഷെഫിനെ കൊണ്ടുവന്നു പ്രത്യേക അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിലാണു കൈലി കണ്ടെടുത്തത്. കെവിനെ നെല്ലിപ്പള്ളി പമ്പിനു സമീപത്തുവച്ചു മറ്റൊരു വാഹനത്തിലേക്കു മാറ്റിയിരുന്നുവെന്നു പ്രതികൾ നേരത്തെ മൊഴി നൽകിയിരുന്നു. വാഹനം മാറിയപ്പോൾ കൈലി നഷ്ടപ്പെട്ടതാണോയെന്നു പ്രതിയോട് അന്വേഷണസംഘം ചോദിച്ചറിഞ്ഞു.

ചാലിയക്കര തോട്ടിൽ മൃതദേഹം കണ്ടെടുത്തപ്പോൾ ഷർട്ടും അടിവസ്ത്രവും മാത്രമാണ് ഉണ്ടായിരുന്നത്. കെവിന്റെ മൃതദേഹം കണ്ടെത്തിയ പത്തുപറയ്ക്കു സമീപമുള്ള ചാലിയക്കര തോട്ടിനടുത്ത് എ.വി.ടി എസ്‌റ്റേറ്റിന്റെ ബോർഡ് സ്ഥാപിച്ചിരിക്കുന്ന ഭാഗത്ത് എത്തിച്ചും തെളിവെടുത്തു. അനീഷ് ഛർദിച്ചുവെന്നു പറയുന്ന സ്ഥലവും ഷെഫിൻ അന്വേഷണ ഉദ്യോഗസ്ഥർക്കു കാട്ടിക്കൊടുത്തു. ഈ സമയം എല്ലാവരും കാറിൽ നിന്നു പുറത്തിറങ്ങിയെന്നും കെവിൻ ഓടിപ്പോയെന്നുമുള്ള മൊഴി ഇന്നലെയും ആവർത്തിച്ചു.


കോട്ടയം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ സയന്റിഫിക് ഓഫിസർ, ഫിംഗർ പ്രിന്റ് എക്‌സ്പർട്ട്, ഡിപ്പാർട്ട്‌മെന്റ്, ഫൊട്ടോഗ്രഫർ എന്നിവരുമുണ്ടായിരുന്നു.രണ്ട് മിനിറ്റ് മാത്രമാണു ചാലിയക്കര തോടിന്റെ സമീപത്തു തെളിവെടുപ്പ് നടത്തിയത്. പിന്നീടു കോട്ടയത്തേക്കു കൊണ്ടുപോയി. പുനലൂർ സി.ഐ ബിനു വർഗീസ്, എസ്‌.ഐ രാജീവ് എന്നിവരുടെ നേതൃത്വത്തിൽ പുനലൂർ പൊലീസും സംഘത്തെ അനുഗമിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.