''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെവിന്‍റെ മരണകാരണം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ണായക സ്ഥലപരിശോധന ചാലിയക്കരയില്‍ നടന്നു


പുനലൂര്‍:കെവിന്‍റെ മരണകാരണം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ണായക സ്ഥലപരിശോധന തെന്‍മല പഞ്ചായത്തില്‍ കെവിന്റെ മൃതദേഹം കാണപ്പെട്ട ചാലിയക്കരയില്‍ നടന്നു. പ്രമുഖ പൊലീസ് സര്‍ജന്മാരുടെ സംഘമാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയ ചാലിയേക്കര തോട്ടിലും പരിസരത്തും പരിശോധന നടത്തിയത്.
ആന്തരികാവയവ പരിശോധന അനുസരിച്ച്‌ പുഴയില്‍ വീഴുമ്പോള്‍ കെവിന് ജീവനുണ്ടായിരുന്നെന്നാണ് നിഗമനം. കെവിന്‍റേത് മുങ്ങി മരണമാണോ അതോ മുക്കി കൊന്നതാണോയെന്ന കാര്യത്തിലാണ് അന്വേഷണ സംഘത്തിന് സ്ഥിരീകരണം വേണ്ടത്. മുങ്ങിമരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും ശരീരത്തിലെ പരുക്കുകളുടെ സ്വഭാവമാണ് സംശയത്തിന് കാരണം.
ക്രൂരമായ മര്‍ദനത്തില്‍ അബോധാവസ്ഥയിലായ കെവിനെ മരിച്ചുവെന്നു കരുതി അക്രമികള്‍ പുഴയില്‍ തള്ളിയതാകാനും സാധ്യതയുണ്ട്. മരണം സംബന്ധിച്ച അവ്യക്തത നീക്കുന്നതിനായാണ് അന്വേഷണം സംഘം മെഡിക്കല്‍ ബോര്‍ഡിന്‍റെ സഹായം തേടിയത്.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമുള്ള ഡയാപ്റ്റം പരിശോധനയില്‍ കെവിന്‍റെ ശരീരത്തില്‍ നിന്നു ലഭിച്ച വെള്ളവും മൃതദേഹം കാണപ്പെട്ട ചാലിയേക്കര പുഴയിലെ വെള്ളവും ഒന്നാണെന്നു കണ്ടെത്തി. പുഴയില്‍ വീഴുമ്പോള്‍ കെവിന് ജീവനുണ്ടായിരുന്നു എന്ന് ഇതിലൂടെ സ്ഥിരീകരിക്കാം. പുഴയില്‍ വീണ കെവിനെ പിന്നീട് പ്രതികള്‍ മുക്കികൊലപ്പെടുത്താനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.
ആന്തരികാവയവ പരിശോധനയില്‍ കെവിന്‍റെ ശരീരത്തില്‍ മദ്യത്തിന്‍റെ അംശവും കണ്ടെത്തി. തട്ടിക്കൊണ്ടുപോകുന്നതിനിടെ വെള്ളം ചോദിച്ച കെവിന് മദ്യം നല്‍കിയിരുന്നതായി പ്രതികള്‍ ചോദ്യംചെയ്യലില്‍ വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഉന്നത പൊലിസ് സര്‍ജന്മാരുടെ സംഘമാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്.
അന്വേഷണസംഘം നല്‍കിയ പോസ്റ്റ്മോര്‍ട്ടം, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടുകള്‍ ബോര്‍ഡ് പരിശോധിച്ചെങ്കിലും മരണം സംബന്ധിച്ച ദുരൂഹത നീക്കാനായില്ല. തുടര്‍ന്നാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയ തെന്‍മല ചാലിയക്കരയില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി, കോട്ടയം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ര‌ഞ്ജു രവീന്ദ്രന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറസിക് വിഭാഗം മേധാവി ഡോ. കെ. ശശികല, ഡോക്ടര്‍മാരായ സന്തോഷ്ജോയി, വി.എം. രാജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചാലിയക്കര ആറ്റില്‍ പരിശോധന നടത്തിയത്. 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.