കെവിന്റേത് മുങ്ങി മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്


തിരുവനന്തപുരം: കെവിന്‍ ജോസഫിന്റേത് മുങ്ങിമരണമെന്ന് അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ അന്തിമ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ അന്വേഷണ സംഘത്തിന് കൈമാറി. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ വിശദമായി വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കുന്നതിനുവേണ്ടി അന്വേഷണസംഘം ആരോഗ്യവകുപ്പ് ഡയറക്ടറെ സമീപിക്കും.
തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച അക്രമി സംഘത്തില്‍നിന്ന് രക്ഷപെട്ട് ഓടുംവഴി കെവിന്‍ വെള്ളത്തില്‍ വീണതാകാമെന്ന നിഗമനത്തിലാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം എത്തിയിട്ടുള്ളത്. മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തലുകള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാകും. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലവും ലഭിക്കാനുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.