''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊല്ലം -പുനലൂർ - ചെങ്കോട്ട പാതയില്‍ പുതിയ ട്രെയിനുകള്‍ക്ക് അനുമതി


കൊല്ലം -പുനലൂർ - ചെങ്കോട്ട പാത ഉദ്ഘാടനം ചെയ്യുന്നതോടെ ആദ്യഘട്ടത്തിൽ തന്നെ കൂടുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും. പുനലൂർ – പാലരുവി എക്സ്പ്രസ് തിരുനെൽവേലി വരെ നീട്ടും. പുനലൂർ - കൊല്ലം ട്രെയിൻ ചെങ്കോട്ട വരെയും കൊല്ലം - ഇടമൺ ട്രെയിൻ ചെങ്കോട്ട വരെയും ദീർഘിപ്പിക്കും. നിലവിൽ സ്പെഷൽ ട്രെയിനായി ഓടുന്ന താംബരം എക്സ്പ്രസ് ദിവസേന ഓടിക്കുന്നതിനു മുന്നോടിയായി ആഴ്ചയിൽ മൂന്നു ദിവസം സർവീസ് നടത്തും. ചെന്നൈയിൽ ദക്ഷിണ മേഖലാ ജനറൽ മാനേജർ ആർ.കെ.കുൽശ്രേഷ്ഠയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി എൻ.കെ.പ്രേമചന്ദ്രൻ എംപി നടത്തിയ ചർച്ചയിലാണു തീരുമാനം.
ചെങ്കോട്ട വരെ ഓടുന്ന കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ചിലമ്പ് എക്സ്പ്രസ് എന്നിവ കൊല്ലത്തേക്കു നീട്ടുന്നതു പരിഗണനയിലാണ്. കൊല്ലം വഴി നാഗൂർ - വേളാങ്കണ്ണി - രാമേശ്വരം എന്നീ തീർഥാടന കേന്ദ്രങ്ങളിലേക്കു സർവീസും പരിഗണനയിലാണ്. നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നതുവരെ നാഗൂർ - വേളാങ്കണ്ണി - രാമേശ്വരം എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യാൻ കഴിയുംവിധം താംബരം എക്സ്പ്രസ് ലിങ്ക് ചെയ്തു പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ നടപടിയുണ്ടാകും.
മലയാളികളുടെ സൗകര്യം പരിഗണിച്ചു താംബരം എക്സ്പ്രസ് എഗ്​മൂർ വരെ നീട്ടുകയോ എഗ്​മൂരിൽനിന്നു കൊല്ലത്തേക്കു പുതിയ ട്രെയിൻ ആരംഭിക്കുകയോ ചെയ്യും. വിനോദസഞ്ചാര സാധ്യത പരിഗണിച്ചു താംബരം എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തും.  പുനലൂർ - ചെങ്കോട്ട വഴി നിസാമുദീൻ വരെ പോകുന്ന ട്രെയിനും പരിഗണനയിലാണെന്നു പ്രേമചന്ദ്രൻ അറിയിച്ചു.
എംപി നിർദേശിച്ച 14 ട്രെയിനുകൾ സാങ്കേതിക സാധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഘട്ടംഘട്ടമായി പരിഗണിക്കാമെന്നു റെയിൽവേ ജനറൽ മാനേജർ ഉറപ്പു നൽകി. അനന്തപുരി എക്സ്പ്രസിനു പരവൂരും വേണാട് എക്സ്പ്രസിനു പെരിനാട്ടും സ്റ്റോപ്പ് വേണമെന്ന എംപിയുടെ ആവശ്യം പരിഗണനയിലാണെന്ന് അധികൃതർ അറിയിച്ചു. കൊല്ലം സ്റ്റേഷനിൽ പിറ്റ്​ലൈൻ, മെയിന്റനൻസ് യാർഡ്, മൾട്ടി ലെവൽ പാർക്കിങ് കോംപ്ലക്സ് എന്നിവയ്ക്കു സാധ്യതാ പഠനം നടത്തും.
കൊല്ലം വഴി കടന്നുപോകുന്ന 12 ദീർഘദൂര ട്രെയിനുകളിൽ ഡി റിസർവ്ഡ് കോച്ചുകൾ അനുവദിക്കാൻ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അനുമതി നൽകി.
ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസ് (16526) എറണാകുളം നോർത്ത് മുതൽ കന്യാകുമാരി വരെ. ഷാലിമാർ എക്സ്പ്രസ് (22642) എറണാകുളം ജംക്​ഷൻ മുതൽ തിരുവനന്തപുരം വരെ. ലോക്മാന്യതിലക് - കൊച്ചുവേളി (22113) എറണാകുളം ജംക്​ഷൻ മുതൽ കൊച്ചുവേളി വരെ. മുംബൈ സെൻട്രൽ - കന്യാകുമാരി എക്സ്പ്രസ് (16381) എറണാകുളം നോർത്ത് മുതൽ കന്യാകുമാരി വരെ. 
ശബരി എക്സ്പ്രസ് (17320) കോട്ടയം മുതൽ തിരുവനന്തപുരം വരെ. കോർബ എക്സ്പ്രസ് (22647) എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ. നേത്രാവതി എക്സ്പ്രസ് (16345) എറണാകുളം മുതൽ തിരുവനന്തപുരം വരെ.ചണ്ഡിഗഡ് - കൊച്ചുവേളി എക്സ്പ്രസ് (12218) ഷൊർണൂർ മുതൽ കൊച്ചുവേളി വരെ. നിസാമുദീൻ - തിരുവനന്തപുരം എക്സ്പ്രസ് (22686) എറണാകുളം ജംക്​ഷൻ മുതൽ തിരുവനന്തപുരം വരെ. രപ്തിസാഗർ എക്സ്പ്രസ് (12511) എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.