''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊല്ലത്ത് നിന്ന് പുനലൂരിലേക്കുള്ള രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി


കൊല്ലത്ത് നിന്ന് പുനലൂരിലേക്കുള്ള രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കാനുള്ള റെയില്‍വേയുടെ തീരുമാനത്തിനെതിരെ യാത്രക്കാരുടെ പ്രതിഷേധം ഉയരുന്നു. രാവിലെ 6.30ന് കൊല്ലത്ത് നിന്ന് പുനലൂരിന് പോകുന്ന പാസഞ്ചര്‍ ട്രെയിനും 8.40ന് കൊല്ലത്ത് നിന്ന് ഇടമണ്‍ വരെ പോകുന്ന പാസഞ്ചര്‍ ട്രെയിനുമാണ് മുന്നറിയിപ്പില്ലാതെ നിറുത്തലാക്കുന്നത്. കൊല്ലം - ചെങ്കോട്ട പാതയിലെ ട്രെയിന്‍ സമയം പുനക്രമീകരിച്ച്‌ പുറത്തിറക്കിയ ഉത്തരവിലാണ് രാവിലെയുള്ള രണ്ട് സര്‍വീസുകളും നിറുത്തലാക്കാനുള്ള തീരുമാനം.
ജില്ലയുടെ കിഴക്കന്‍ മേഖലയിലേക്ക് പോകുന്ന നൂറു കണക്കിന് യാത്രക്കാരാണ് രാവിലെയുള്ള പാസഞ്ചര്‍ സര്‍വീസുകളെ ആശ്രയിക്കുന്നത്. തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരും ഈ പാസഞ്ചറുകളെ ആശ്രയിച്ചിരുന്നു. പുതിയ സമയക്രമം അനുസരിച്ച്‌ രാവിലെ 9.30ന് കൊല്ലത്ത് നിന്ന് പുനലൂരിന് പുറപ്പെടുന്ന മധുര- പുനലൂര്‍ പാസഞ്ചറാണ് പുനലൂരിലേക്കുള്ളത്.
ട്രെയിനുകള്‍ റദ്ദാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ യാത്രക്കാര്‍ കൊല്ലം സ്റ്റേഷനില്‍ പ്രകടനം നടത്തി. ഇന്നലെ രാവിലെ പുനലൂരിലേക്ക് പോകാന്‍ വന്ന യാത്രക്കാരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.
പ്രതിഷേധ പ്രകടനം റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പരവൂര്‍ സജീബ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ടി.പി. ദീപുലാല്‍, കെ.എം. സ്‌മിത, പി. സുഗതന്‍ എന്നിവര്‍ പ്രസംഗിച്ചു.
സര്‍വീസുകള്‍ പുനരാരംഭിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് പാസഞ്ചേഴ്സ് അസോസിയേഷന്റെ തീരുമാനം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.