
കൊട്ടാരക്കര: കൊട്ടാരക്കര ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ഇരുപതോളം മോഷണങ്ങള്‍ നടത്തിയ യുവാവിനെ മോഷണമുതലുമായി കൊട്ടാരക്കര പൊലീസ് അറസ്റ്റു ചെയ്തു. തെന്മല, ഇടമണ്‍ 34 ചരുവിള പുത്തന്‍വീട്ടില്‍ സുരേഷാണ്(33) അറസ്റ്റിലായത്.
മുന്‍പ് നിരവധി മോഷണക്കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് സുരേഷ്. കഴിഞ്ഞമാസം 19നായിരുന്നു ഇയാള്‍ പുറത്തിറങ്ങിയത്. ഇതിനിടെയാണ് വീണ്ടും അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ഗോവിന്ദമംഗലം റോഡില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട സുരേഷിനെ ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരങ്ങള്‍ പുറത്തറിഞ്ഞത്.
ചന്തമുക്ക് പെന്തക്കോസ്ത് ദേവാലയം, മൈലം സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് സിറിയന്‍ കുരിശടി, ഡിവൈന്‍ മേഴ്സി മലങ്കര കാത്തലിക്ക് ചര്‍ച്ച്, പുലമണ്‍ ഭരണിക്കാവ് ശിവപാര്‍വതി ക്ഷേത്രം, റെയില്‍വേ സ്റ്റേഷന് സമീപമുള്ള എ.ആര് ഓഫീസ്, ഹൗസിംഗ് ബോര്‍ഡ് ഓഫീസ് എന്നിവ കൂടാതെ പത്തോളം വ്യാപാര സ്ഥാപനങ്ങളിലും ഇയാള്‍ മോഷണം നടത്തിയതായി തെളിഞ്ഞു.
ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.അശോകന്, ഡിവൈ.എസ്.പി ജെ.ജേക്കബ്, എസ്.എച്ച്.ഒ ഒ.എ.സുനില്‍, സബ് ഇന്‍സ്പെക്ടര്‍ സി.കെ.മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ