''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെ.എസ്.ആർ.ടി.സി കൺസഷൻ ടിക്കറ്റ് നൽകുന്നതിനു കാലതാമസമെടുക്കുന്നതിൽ പ്രതിഷേധം ശക്തം


പത്തനാപുരം:ജീവനക്കാരുടെ എണ്ണം വീണ്ടും കുറഞ്ഞ് ഒരാളിലെത്തി. കെ.എസ്.ആർ.ടി.സി കൺസഷൻ ടിക്കറ്റ് നൽകുന്നതിനു കാലതാമസമെടുക്കുന്നതിൽ രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും പ്രതിഷേധം ശക്തം. രാവിലെ എട്ടു മുതൽ 12 വരെ അപേക്ഷ സ്വീകരിച്ച് ഉച്ചയ്ക്കു മൂന്നു മുതൽ നാലുവരെ ടിക്കറ്റ് നൽകുകയാണു പതിവ്.
കൺസഷൻ അപേക്ഷകൾ സ്വീകരിക്കുന്ന ദിവസം കണ്ടക്ടർമാരെ വരെ ഉൾപ്പെടുത്തി പത്തോളം ജീവനക്കാർ ശ്രമിച്ചാലെ ഓരോ ദിവസവും എത്തുന്ന മുഴുവൻ പേർക്കും ടിക്കറ്റ് നൽകാൻ കഴിയൂ.കണ്ടക്ടർമാരെ ഒഴിവാക്കി ഭരണവിഭാഗത്തിലെ ജീവനക്കാരെ മാത്രം ടിക്കറ്റ് നൽകുന്നതിനു നിയോഗിച്ചാൽ മതിയെന്ന പുതിയ നിർദേശമാണ് ഇവരെ വലച്ചത്.

പുലർച്ചെ ആറു മുതൽ വരിയിൽ കാത്തു നിൽക്കുന്നവരുടെ പോലും അപേക്ഷ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്കു കഴിയുന്നില്ല. ജോലിക്കു പോലും പോകാതെ കടുത്ത മഴയും കൊണ്ടാണു രക്ഷിതാക്കളിൽ പലരും കൺസഷൻ അപേക്ഷയുമായി വരി നിൽക്കുന്നത്.രക്ഷിതാക്കളില്ലാതെയെത്തിയ വിദ്യാർഥികൾക്കാകട്ടെ സ്കൂൾ ദിനവും മുടങ്ങി. ഒന്നിലധികം ദിവസം വരി നിൽക്കേണ്ടിവന്നതിനാൽ പഠന ദിനങ്ങൾ ഒട്ടേറെ മുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.