''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെ.എസ്.ആർ.ടി.സി സഹകരിച്ചാൽ പുനലൂർ ഡിപ്പോയുടെ വികസനത്തിന് ഒരു കോടി രൂപ കൂടി അനുവദിക്കുമെന്ന് മന്ത്രി കെ.രാജു


പുനലൂർ: കെ.എസ്.ആർ.ടി.സി സഹകരിച്ചാൽ പുനലൂർ ഡിപ്പോയുടെ വികസനത്തിന് ഒരു കോടി രൂപ കൂടി അനുവദിക്കുമെന്ന് മന്ത്രി കെ.രാജു. നിലവിൽ ഗ്രൗണ്ടിൽ ഇന്റർലോക്ക് ടൈൽ പാകുന്നതിനു പഴയ കെട്ടിടം പൊളിക്കാൻ കെ.എസ്.ആർ.ടി.സി തയാറാകാതിരിക്കുകയും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാനായി മാനേജിങ് ഡയറക്ടർ സ്ഥലം സന്ദർശിക്കാൻ ഇരിക്കെയുമാണ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം. രണ്ടു മാസം മുൻപ് പുനലൂർ ഡിപ്പോയിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പഴയ കെട്ടിടം പൊളിക്കാൻ ധാരണയായിരുന്നു. ഡിപ്പോ അടച്ച് ഗ്രൗണ്ട് പുനർ നിർമാണം തുടങ്ങിയപ്പോൾ പഴയ കെട്ടിടം പൊളിക്കുന്നതിൽ നിന്ന് കെ.എസ്.ആർ.ടി.സി പിന്മാറിയതാണ് ഇപ്പോഴത്തെ പ്രശ്‌നം.
ഈ മാസം 23 ആകുമ്പോൾ ഡിപ്പോ അടച്ചിട്ട് രണ്ട് മാസമാകും. നിലവിൽ നിർമാണ പുരോഗതിയില്ല. പുറത്തുനിന്നു പണം ലഭിക്കാൻ സാധ്യത തെളിഞ്ഞിട്ടും അത് പ്രയോജനപ്പെടുത്തുന്നതിന് കെ.എസ്.ആർ.ടി.സി തയാറാകുന്നില്ല. ജില്ലയിലെ ഏറ്റവും വലിയ ഡിപ്പോ യാർഡ് എന്ന ലക്ഷ്യത്തിലാണു കോടികൾ മുടക്കി ഡിപ്പോ പുനരുദ്ധരിച്ചത്. നേരത്തെ രണ്ട് കോടിയോളം രൂപ നഗരസഭയും ഡിപ്പോയിലെ കെട്ടിട നിർമാണത്തിനായി ചെലവഴിച്ചിരുന്നു.
സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ.രാജു 160 ലക്ഷം രൂപ മുടക്കിയാണ് ഇപ്പോൾ ഡിപ്പോ ഗ്രൗണ്ടും സ്‌റ്റേഷൻ മന്ദിരത്തിനു മുകളിലുള്ള നിർമാണ പ്രവർത്തനവും നടത്തുന്നത്. ഡിപ്പോ അടച്ചതോടെ ഓപ്പറേറ്റിങ് സെന്റർ ചെമ്മന്തൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്കു മാറ്റുകയും അന്നു മുതൽ നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയുമാണ്. വേഗത്തിൽ പണിപൂർത്തീകരിച്ച് ഗ്രൗണ്ട് നിർമാണം നടത്തിയ ശേഷമെ കെ.എസ്.ആർ.ടി.സി ഡിപ്പോ തുറക്കാൻ സാധിക്കൂ. കെ.എസ്.ആർ.ടി.സിയുടെ നടപടിക്രമങ്ങൾ വൈകുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.