''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുളത്തൂപ്പുഴയിലെ കരിമ്പനി സ്ഥിരീകരണം, ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത വേണം


കൊല്ലം: കുളത്തുപ്പുഴ വില്ലുമല ആദിവാസി മേഖലയിലെ യുവാവിന് കരിമ്പനിയാണെന്ന് സ്ഥീകരിച്ചു.തിരുവനന്തപുരം ആർ.സി.സിയിൽ ബോൺമാരോ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
എന്നാൽ ഇതിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കരിമ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രതിരോധ നടപടികള്‍ ഊജ്ജിതമാക്കി.
മണലീച്ചയിലൂടെയാണ് കരിമ്പനിയുടെ രോഗാണു പകരുന്നത്. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി. ഷേര്‍ളിയുടെ നേതൃത്വത്തില്‍ ജില്ലാ സര്‍വെലന്‍സ് ഓഫീസറും വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റും മലേറിയ യൂണിറ്റും അടങ്ങുന്ന സംഘം സന്ദര്‍ശനം നടത്തുകയും രോഗ നിയന്ത്രണത്തിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്തു. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പകരില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
നാളെ മുതൽ അഞ്ച് ദിവസത്തേക്ക് മണിലീച്ച നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുളത്തൂപ്പുഴ മേഖലയില്‍ സ്‌പ്രേയിംഗും ഫോഗിംഗും നടത്തും. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ കോളേജിലേയും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പുകളും ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക പരിശോധനകള്‍ നടത്തുകയും ആവശ്യമെങ്കില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്യും. മൃഗസംരക്ഷണ വകുപ്പിന്റെയും വനം വകുപ്പിന്റെയും സഹായത്തോടെ ഈ മേഖലയിലെ മൃഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്താനും നടപടി സ്വീകരിച്ചിട്ടുണ്ട്.

എന്താണ് കരിമ്പനി?
ലോകത്തിന്റെ ചില ഭാഗങ്ങളിൽ കണ്ട് വരുന്ന പകർച്ചപ്പനിയാണ് കരിമ്പനി അഥവാ കാലാ അസാർ.ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയങ്ങളെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.

രോഗകാരണവും പ്രതിരോധവും
കൊതുകുകളെക്കാൾ മൂന്ന് മടങ്ങ് വലിപ്പമുള്ള മണലീച്ചകളാണ് രോഗം പരത്തുന്നത്.പൊടിമണ്ണിലാണ് ഇത് മുട്ടയിട്ട് പെരുകുന്നത്. ഇവയെ നശിപ്പിക്കുക എന്നതാണ് രോഗ പ്രതിരോധ മാർഗ്ഗം.

രോഗലക്ഷണങ്ങൾ
വിട്ടുമാറാത്ത പനിയോടൊപ്പം രക്തക്കുറവ്, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.കൃത്യസമയത്ത് രോഗനിർണയം നടത്തിയാൽ ചികിത്സിച്ച് ഭേദമാക്കാം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.