''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

എൽ.കെ.ജി വിദ്യാർഥി ക്ലാസില്‍ ഉള്ളത് മറന്നു സ്കൂൾ പൂട്ടി അധികൃതർ സ്ഥലംവിട്ടു പൊലീസ് ഇടപെട്ട് കുഞ്ഞിനെ കണ്ടെത്തി


അഞ്ചൽ ∙ എൽ.കെ.ജി വിദ്യാർഥി ക്ലാസ് മുറിയിലുള്ള കാര്യം മറന്നു സ്കൂൾ പൂട്ടി അധികൃതർ സ്ഥലംവിട്ടു. ഒരുമണിക്കൂർ നേരത്തെ പരിഭ്രാന്തിക്കുശേഷം പൊലീസ് ഇടപെടലിൽ കുഞ്ഞിനെ കണ്ടെത്താനായി.അലയമൺ ഗവ. ന്യൂ എൽപി സ്കൂളിലാണു നാലുവയസ്സുകാരൻ കുടുങ്ങിയത്. വൈകിട്ടു മൂന്നരയോടെയാണു ക്ലാസ് അവസാനിച്ചത്. കുട്ടി ക്ലാസിലുള്ളതു ശ്രദ്ധിക്കാതെ അധ്യാപകർ മുറി പൂട്ടി പോയി.
സ്കൂളിനു രണ്ടു കിലോമീറ്റർ അകലെ പുത്തയത്തു താമസിക്കുന്ന കുട്ടി സ്കൂൾ ബസിലാണു പോകേണ്ടിയിരുന്നത്. ബസിൽ കുട്ടി ഇല്ലെന്ന് അറിഞ്ഞതോടെ രക്ഷിതാക്കളും നാട്ടുകാരും പരിഭ്രമത്തിലായി. വിവരം അഞ്ചൽ പൊലീസിൽ അറിയിച്ചു.പൊലീസും നാട്ടുകാരും സ്കൂൾ പരിസരം അരിച്ചുപെറുക്കിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല.
ഇതിനിടെ വിവരം അറിഞ്ഞ് അധ്യാപകരിൽ ചിലരും സ്ഥലത്തെത്തി. കുട്ടി സ്കൂളിലുണ്ടാകാൻ സാധ്യതയില്ലെന്ന് അവർ പറഞ്ഞെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്റെ കർശന നിർദേശത്തെ തുടർന്നു ക്ലാസ് മുറി തുറന്നു നടത്തിയ പരിശോധനയിലാണു കുഞ്ഞിനെ കണ്ടെത്തിയത്. ആരെയും കാണാതെ ഭയന്നു കരയുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.