''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചലില്‍ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ. ബി ഗണേശ് കുമാര്‍ എം.എല്‍.എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചതായി പരാതി വീഡിയോ


അഞ്ചല്‍ സ്വദേശിയായ യുവാവിനെയാണ് എം.എല്‍.എയും ഡ്രൈവരും ചേര്‍ന്ന് മര്‍ദ്ദിച്ചത്. അമ്മയുടെ മുമ്പില്‍ വച്ചാണ് മര്‍ദ്ധനമുണ്ടായത് എന്നാണ് ആരോപണം. മര്‍ദ്ദനമേറ്റ അഗസ്ത്യക്കോട് പുലിയത്ത് വീട്ടില്‍ അനന്തകൃഷ്ണന്‍ (22) എന്ന യുവാവാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
ഇന്ന് (ബുധനാഴ്ച) ഉച്ചകഴിഞ്ഞ് ഒരു മണിയോടെയാണ് സംഭവം. അഞ്ചല്‍ ശബരിഗിരിയുടെ സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എം.എല്‍.എ ഇതേ വീട്ടില്‍നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ എംഎല്‍എയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ചാടിയിറങ്ങിയ എംഎല്‍എ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ ഡ്രൈവറും മര്‍ദ്ദിച്ചു. അനന്ത കൃഷ്ണനെ അഞ്ചല്‍ ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികില്‍സയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ കുറിച്ച് യുവാവ് പറഞ്ഞത് അമ്മ ഷീന ആര്‍ നാഥ്(46)നൊപ്പമാണ് മരണവീട്ടില്‍ പോയത്. വീട്ടില്‍ നിന്നും മടങ്ങവേ റോഡിലൂടെ ഗണേശിന്‍റെ വാഹനം കടന്നുവന്നു. എം.എല്‍.എയുടെ വാഹനം നിര്‍ത്തി തന്നിരുന്നെങ്കില്‍ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല. അതിലെ ഡ്രൈവര്‍ ഒന്ന് നിര്‍ത്തി തന്നിരുന്നേല്‍ രണ്ടു വണ്ടിക്കും സുഖമായി പോകാമായിരുന്നു. ഇഷ്ടംപോലെ സ്ഥലമുണ്ടായിരുന്നു. എങ്കിലും വാഹനം പിന്നോട്ടെടുക്കാതെ എം.എല്‍.എയുടെ ഡ്രൈവര്‍ വാശി പിടിച്ചു നിന്നു. ഞാന്‍ കുറേത്തവണ റിവേഴ്‌സ് എടുത്ത് പണി നടക്കുന്ന ഒരു വീട്ടിലേക്ക് കേറ്റിയിട്ടു.
അപ്പഴത്തേക്കും എന്‍റെ അമ്മ കാറിന്‍റെ ഗ്ലാസ് തുറന്നു ചോദിച്ചു. സാറിനല്ലായിരുന്നോ സാറേ എളുപ്പമെന്ന്. ആ സമയം വണ്ടിയിലിരുന്ന എം.എല്‍.എ അമ്മയെ രണ്ടു മൂന്ന് അസഭ്യം വിളിച്ച് കൈവെച്ച് വൃത്തികെട്ട ആംഗ്യം കാണിക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് ഇറങ്ങിവന്ന് വണ്ടിയുടെ കാറിന്‍റെ കീ ഊരാന്‍ നോക്കുകയും ചെയ്തു. പക്ഷെ കീ ഊരാന്‍ പറ്റിയില്ല. പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ടായിരുന്നു. ഡ്രൈവിങ് സീറ്റില്‍ ഇരുന്ന എന്നെ കുത്തിനുപിടിച്ച് ഇറക്കി രണ്ടടി കഴുത്തിന് നല്ലപോലെ അടിച്ചു. എന്നിട്ട് ഗണേശ് കുമാര്‍ കാറിനകത്ത് കേറിയിരുന്നു.
ഇതിന് പിന്നാലെയാണ് ഡ്രൈവറെത്തി മര്‍ദ്ദനം തുടര്‍ന്നത്. ഞങ്ങളല്ലേ ഭരിക്കുന്നത് കേസിനു പോകുവാണേല്‍ പൊക്കോ എന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു- അനന്തകൃഷ്ണന്‍ പറഞ്ഞു. നമ്മളാരും എം.എല്‍.എ ആയിട്ടല്ലല്ലോ ജനിക്കുന്നത്? പവറിന്റെ ബലത്തില്‍ മാത്രം കാണിച്ച സംഭവമാണ് ഇതെന്നും യുവാവ് പറഞ്ഞു.
കീഴൂറ്റ് എന്ന വീട്ടിലായിരുന്നു മരണം നടന്നിരുന്നത്. മരിച്ച വ്യക്തിയുടെ ബന്ധുവായിരുന്നു അനന്തകൃഷ്ണന്‍. അവിടേക്ക് അമ്മയോടൊപ്പം പോവുകയായിരുന്നു. എന്‍ജിനീയറിങ് പാസായ ശേഷം ഖത്തറില്‍ മൂന്ന് മാസത്തോളം ജോലി നോക്കിയിരുന്നു. അവിടെ നിന്നും തിരികെ നാട്ടിലെത്തിയിരിക്കുകയായിരുന്നു അനന്ത കൃഷ്ണന്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അനുഭാവിയല്ല താനെന്നും അനന്തകൃഷ്ണന്‍ പറയുന്നു. പിതാവ് ഗള്‍ഫില്‍ ജോലി നോക്കുകയാണ്.
എം.എല്‍.എയെ പോലൊരു വ്യക്തിയില്‍ നിന്നും ഇങ്ങനെ ഒരു അനുഭവം ഉണ്ടായതില്‍ അതീവ ദുഃഖിതനാണെന്നും അന്തകൃഷ്ണന്‍ പറഞ്ഞു. സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ അശ്ലീല ആംഗ്യം കാണിക്കുകയും തെറിവിളിക്കുകയും ചെയ്ത സംഭവത്തില്‍ എം.എല്‍.എക്കെതിരെ പരാതി കൊടുത്തിട്ടുണ്ട്.
അതേസമയം ഇരുകൂട്ടരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എം.എല്‍.എയുടെ ഡ്രൈവര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ യുവാവാണ് അദ്യം മര്‍ദ്ദിച്ചതെന്നാണ് ആരോപിച്ചിരിക്കുന്നത്.
അഞ്ചല്‍ സ്വദേശിയായ യുവാവിനെയാണ് എം.എല്‍.എയും ഡ്രൈവരും ചേര്‍ന്ന് മര്‍ദ്ദിച്ചത്. അമ്മയുടെ മുമ്പില്‍ വച്ചാണ് മര്‍ദ്ദനമുണ്ടായതെന്നാ . മര്‍ദ്ദനമേറ്റ് അവശനായ അഗസ്ത്യകോട് പുലിയത്ത് വീട്ടില്‍ അനന്തകൃഷ്ണന്‍ (22) എന്ന യുവാവാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
വീഡിയോ  കാണാം യുട്യൂബ് സബ്സ്ക്രൈബ് ചെയ്ത് വീഡിയോ കാണാം ലിങ്ക്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.