''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നി​ലം​പൊ​ത്താ​റാ​യി പു​ന​ലൂ​രി​ലെ മൃ​ഗാ​ശു​പ​ത്രി


പു​ന​ലൂ​ര്‍: പു​ന​ലൂ​രി​ലെ മൃ​ഗാ​ശു​പ​ത്രി നി​ലം​പൊ​ത്താ​റാ​യി. എ​ത്ര​യും പെ​ട്ടെ​ന്ന് പു​ന​ലൂ​ര്‍ പോ​ളി​ക്ലി​നി​ക്ക് വെ​റ്റി​ന​റി ഹോ​സ്പി​റ്റ​ലി​ന്‍റെ പ്ര​വ​ര്‍​ത്ത​നം വെ​റെ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും പു​തി​യ ആ​ശു​പ​ത്രി കെ​ട്ടി​ടം നി​ര്‍​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു.
ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ പ്ര​ദേ​ശ​ത്തെ ഏ​റ്റ​വും വ​ലി​യ പോ​ളി ക്ളി​നി​ക് ഹോ​സ്പി​റ്റ​ലാ​ണ് പു​ന​ലൂ​രി​ലു​ള്ള​ത്. അ​റു​പ​തു വ​ര്‍​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ഓ​ടു​മേ​ഞ്ഞ ഈ ​കെ​ട്ടി​ടം അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ചെ​യ്യാ​ഞ്ഞ​തി​നാ​ലും മ​ഴ​യി​ല്‍ ന​ന​ഞ്ഞൊ​ലി​ച്ച്‌ മേ​ല്‍​ക്കൂ​ര​യും ഭി​ത്തി​ക​ളും ന​ശി​ച്ച്‌ ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്തു​ന്ന അ​വ​സ്ഥ ആ​ണ്.
ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം ഉ​ചി​ത​മാ​യ കെ​ട്ടി​ട​ത്തി​ലേ​ക്കു​മാ​റ്റി ഇ​വി​ടെ പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ന്നി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യി.​മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും ന​ഗ​ര​സ​ഭ​യും ത​മ്മി​ലു​ള്ള ശീ​ത​സ​മ​ര​മാ​ണ് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ത്ത​തി​ന് പി​ന്നി​ല്‍ എ​ന്നാ​ണു സം​സാ​രം.
സീ​നി​യ​ര്‍ വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍, വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍, ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍, ലാ​ബ് അ​സി​സ്റ്റ​ന്‍റ് മ​റ്റു കീ​ഴ്ജീ​വ​ന​ക്കാ​രും റി​സ​ര്‍​ച്ച്‌ വി​ഭാ​ഗ​ത്തി​ലെ അ​ഞ്ചു ജീ​വ​ന​ക്കാ​രും ഉ​ള്‍​പ്പെ​ടെ പ​തി​മൂ​ന്നു പേ​ര്‍ ഇ​വി​ടെ ജോ​ലി​ക്കു​ണ്ട്. ക​ണ്‍​സ​ള്‍​ട്ടിം​ഗ് റൂം ​ഡി​സ്പ​ന്‍​ഡ​റി , ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​ര്‍, സ്റ്റോ​ര്‍ റൂം, ​ലാ​ബ്, കം​പ്യൂ​ട്ട​ര്‍ റൂം, ​ഓ​ഫീ​സ് ഉ​ള്‍​പ്പെ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് കു​ടു​സാ​യ ഈ ​കെ​ട്ടി​ട​ത്തി​ലാ​ണ്. ദി​വ​സേ​ന അ​ഞ്ചോ​ളം സ​ര്‍​ജ​റി​ക​ള്‍, കു​ത്തി​വെ​യ്പു​ക​ള്‍, ഡ്ര​സിം​ഗു​ക​ള്‍ എ​ല്ലാം ന​ട​ത്തു​ന്ന​തി​ന് സൗ​ക​ര്യം ഇ​ല്ലാ​ത്ത​തു കൊ​ണ്ട് ആ​ശു​പ​ത്രി​യു​ടെ മു​ന്‍ ഭാ​ഗ​ത്തെ വ​രാ​ന്ത​യി​ല്‍ ര​ണ്ടു ര​ണ്ടു ഡ​സ്കു​ക​ള്‍ ഇ​ട്ടാ​ണ് ഇ​വ​യൊ​ക്കെ ന​ട​ത്തി വ​രു​ന്ന​ത്.
പ​ത്തു പേ​ര്‍​ക്കു നി​ന്നു തി​രി​യാ​ന്‍ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ല്‍ ഒ​പി പോ​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് പ്ര​യാ​സ​മാ​ണ്. ദി​നേ​ന ഇ​രു​നൂ​റി​ല്‍ പ​രം ഒ ​പി കേ​സു​ക​ള്‍ ഇ​വി​ടെ അ​റ്റ​ന്‍​ഡു​ചെ​യ്യു​ന്നു​ണ്ട്. ഇ​ത്ര​യും ആ​ള്‍​ക്കാ​രും ചി​കി​ത്സ​ക്കാ​യി കൊ​ണ്ടു വ​രു​ന്ന പ​ക്ഷി​മൃ​ഗാ​ദി​ക​ളെ​യും കൈ​കാ​ര്യം ചെ​യ്യു​വാ​നാ​കാ​തെ ജീ​വ​ന​ക്കാ​ര്‍ വീ​ര്‍​പ്പു​മു​ട്ടു​ന്നു. ഈ ​ഹോ​സ്പി​റ്റ​ലി​ന്‍റെ പ​രി​ധി​യി​ല്‍ ക​ല്ലാ​റ്റി​ലും കോ​മ​ളം കു​ന്നി​ലും ര​ണ്ടു സ​ബ്സെ​റ്റ്റു​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു.
ടെ​ലി​ഫോ​ണ്‍ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത ന​ഗ​ര​സ​ഭ​യി​ലെ ഏ​ക സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​വും ഇ​തു​ത​ന്നെ. കം​പ്യൂ​ട്ട​ര്‍ ഉ​ണ്ടെ​ങ്കി​ലും നെ​റ്റു ചാ​ര്‍​ജും ടെ​ലി​ഫോ​ണ്‍ ചാ​ര്‍​ജും കൊ​ടു​ക്കു​ന്ന​തി​നെ ചൊ​ല്ലീ ന​ഗ​ര സ​ഭ​യും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും ത​ര്‍​ക്ക​ത്തി​ല്‍ ആ​യ​തി​നാ​ല്‍ കം​പ്യൂ​ട്ട​റും പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല.
മു​ന്പ് മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് വാ​ഹ​നം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി അ​പ്ഗ്രേ​ഡു​ചെ​യ്ത​പ്പോ​ള്‍ വാ​ഹ​ന​വും പി​ന്‍​വ​ലി​ച്ചു. അ​തു കൊ​ണ്ടു മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ല്‍ സ​മ​യാ​സ​മ​യ​ങ്ങ​ളി​ല്‍ എ​ത്തി ചേ​രാ​നോ ഫീ​ല്‍​ഡ് വ​ര്‍​ക്കി​നോ ക​ഴി​യൂ​ന്നു​മി​ല്ല. ഈ ​കെ​ട്ടി​ട​ത്തി​ലെ മു​റി​ക​ളും വാ​തി​ലു​ക​ളും ചെ​റു​താ​യ​തി​നാ​ല്‍ ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​റി​ല്‍ പ​ക്ഷി​മൃ​ഗാ​ദി​ക​ളെ ക​യ​റ്റു​ന്ന​തി​നോ ട്രീ​റ്റ്മെ​ന്‍റി​നോ ക​ഴി​യു​ന്നി​ല്ല. അ​ത് കൊ​ണ്ട് ഓ​പ്പ​റ്റേ​ഷ​നും മ​റ്റും മു​ന്‍​വ​ശ​ത്തെ ഡ​സ്കി​ല്‍ ഓ​പ്പ​ണ്‍ സ​ര്‍​ജ​റി​യാ​യി​ട്ടാ​ണ​് ന​ട​ത്തു​ന്ന​ത് കൊ​ണ്ട് രോ​ഗാ​ണു​ബാ​ധ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യി​ല്ല
പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ പി​റ​വ​ന്തൂ​ര്‍ , തെ​ന്മ​ല,ക​ര​വാ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത​ക​ള്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ള്‍ ഏ​റെ ആ​ശ്ര​യി​ക്കു​ന്ന​തും ഈ ​ആ​ശു​പ​ത്രി​യെ ആ​ണ്. അ​തി​നാ​ല്‍ സ​ത്വ​ര​മാ​യി ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം സൗ​ക​ര്യ​പ്ര​ദ​മാ​യി മ​റ്റു കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി പു​തി​യ ആ​ശു​പ​ത്രി കെ​ട്ടി​ടം നി​ര്‍​മി​ക്ക​ണ​മെ​ന്ന് നി​ര​വ​ധി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യ​മു​ന്ന​യി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.