''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നിർമാണം നടന്ന് ഒരു മാസം പിന്നിടുന്നതിനു മുൻപെ സംരക്ഷണഭിത്തി തകർന്നു


തെന്മല: നിർമാണം നടന്ന് ഒരു മാസം പിന്നിടുന്നതിനു മുൻപെ സംരക്ഷണഭിത്തി തകർന്നു അച്ചൻകോവിൽ – കഴുതുരുട്ടി പാതയിൽ പ്രീയ എസ്റ്റേറ്റിലെ സംരക്ഷണഭിത്തിയാണു തകർന്നത്. ആര്യങ്കാവ് പഞ്ചായത്ത് 75 ലക്ഷം മുടക്കി നടത്തുന്ന റോഡ് പണികളുടെ ഭാഗമായാണു സംരക്ഷണഭിത്തി നിർമിച്ചത്. താഴേതോട്ടത്തിനു സമീപം വളവിലാണു സംരക്ഷണഭിത്തി നിർമിച്ചിരിക്കുന്നത്. എസ്റ്റേറ്റിൽ നിന്നുള്ള കരിങ്കല്ലാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതും.
അശാസ്ത്രീയമായി കരിങ്കല്ല് നിരത്തി ചെയ്ത പണിയാണു മഴപെയ്തു തുടങ്ങിയപ്പോൾതന്നെ തകർന്നുവീണത്. പഞ്ചായത്തിലെ നിർമാണ വിഭാഗം ഉദ്യോഗസ്ഥർ ഈ വഴിക്കു തിരിഞ്ഞു നോക്കാത്തതാണു കരാറുകാർക്കു ഗുണമായത്. കരാർ തുകയുടെ നാലിലൊന്ന് തുക മാറിയെടുക്കുകയും ചെയ്തു. അച്ചൻകോവിൽ നിവാസികൾക്കു തമിഴ്നാട് ചുറ്റാതെ സ്വന്തം പഞ്ചായത്തിലെത്താനുള്ള പാതയാണിത്.
ദീർഘനാളായി അച്ചൻകോവിലുകാർ നടത്തിയ പരിശ്രമത്തിന്റെ ഫലമായാണു പഞ്ചായത്ത് 75 ലക്ഷം രൂപ അനുവദിച്ചതും. സംരക്ഷണഭിത്തി നിർമാണത്തിനും റോഡ് ടാറിങ്ങിനുമായാണു തുക അനുവദിച്ചിരിക്കുന്നതും. ഇത്രയും തുക അനുവദിച്ചിട്ടും ഗുണനിലവാരമില്ലാതെയാണു പണികൾ‌ നടത്തിയതെന്നു നാട്ടുകാർ ആരോപിക്കുന്നു. പണികളിലെ അപാകത ചൂണ്ടിക്കാട്ടി നാട്ടുകാർ വിജിലൻസ്, മുഖ്യമന്ത്രി, പഞ്ചായത്ത് മന്ത്രി എന്നിവർക്കു പരാതിയും നൽകി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.