''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നോട്ടീസ്‌ നല്‍കാതെ വ്യാപാരസ്ഥാപനങ്ങള്‍ പൊളിക്കാന്‍ ശ്രമിക്കുന്നതായി നഗരസഭക്ക് എതിരെ പരാതി


പുനലൂർ: നഗരത്തിൽ ദേശീയപാതയിലെ നടപ്പാത നിർമാണവുമായി ബന്ധപ്പെട്ടു മുൻകൂർ നോട്ടിസ് നൽകാതെയും മതിയായ സാവകാശം നൽകാതെയും വ്യാപാരസ്ഥാപനങ്ങളുടെ മുൻഭാഗം പൊളിക്കാൻ ശ്രമിക്കുന്നതായി പരാതി. മൂന്ന് മാസം മുൻപു വ്യാപാരസ്ഥാപനങ്ങളുടെ റോഡിലേക്കുള്ള ഇറക്ക് പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടു ദേശീയപാത അധികൃതർ വ്യാപാര സ്ഥാപനങ്ങൾക്ക് കത്ത് നൽകിയിരുന്നു. കെഎസ്ആർടിസി ജംക്‌ഷൻ മുതൽ ചെമ്മന്തൂർ വരെ 150ൽ പരം കടകളുടെ ഇറക്കുകൾ പൊളിച്ചു മാറ്റിയിരുന്നു. ഇപ്പോൾ ഒരാഴ്ചയ്ക്ക് മുൻപു മുതൽ നടപ്പാതയ്ക്കായി ഇന്റർലോക്ക് ടൈൽ പാകുന്ന പണികൾ തുടങ്ങി.
ഈ ആവശ്യത്തിനായി വ്യാപാരസ്ഥാപനങ്ങളുടെ മുൻവശത്ത് എത്രമാത്രം പൊളിച്ചുനീക്കണമെന്നു സാവകാശം അനുവദിച്ചു പലസ്ഥാപനങ്ങളിലും കത്ത് നൽകിയിരുന്നില്ല. ഇപ്പോൾ ടൈൽ പാകൽ 300 മീറ്റർ പിന്നിട്ടിരിക്കുകയാണ്. മുൻപു കടകളുടെ ഇറക്കും ഷട്ടറിനു മുൻവശത്തെ കോൺക്രീറ്റിൽ നിർമിച്ച തറയും ഇടിച്ചുകളഞ്ഞ വ്യാപാരികൾ വീണ്ടും വൻതുക മുടക്കി ഒന്നോ രണ്ടോ അടി ഉള്ളിലേക്കു കയറ്റി പഴയ നിർമാണം പൊളിച്ചുകളയേണ്ട സ്ഥിതിയാണ്. ഇതിനായി ഒരാഴ്ചയെങ്കിലും സാവകാശം നൽകാത്തതാണ് ഇപ്പോൾ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.