''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പഠനത്തില്‍ പിന്നാക്കമെങ്കില്‍ 'ശ്രദ്ധ' വ്യാപിപ്പിക്കും


പുനലൂര്‍ : ഉപജില്ലയിലെ സ്കൂളുകളില്‍ ഏതെങ്കിലും ക്ലാസില്‍ പഠന പിന്നാക്കാവസ്ഥയുള്ള കുട്ടികളുണ്ടെങ്കില്‍ 'ശ്രദ്ധ' പദ്ധതി വ്യാപിപ്പിക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ അധ്യയനവര്‍ഷം മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളില്‍ നടപ്പാക്കിയ പദ്ധതിയാണിത്. ഇത് ഇതര ക്ലാസുകളിലും നടപ്പാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പുതിയ അധ്യയനവര്‍ഷം വിപുലമായ അക്കാദമിക്‌ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുങ്ങുകയാണ് പുനലൂര്‍ വിദ്യാഭ്യാസ ഉപജില്ല. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളുടെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിന് ഉപജില്ലയിലെ മുഴുവന്‍ സ്കൂളുകളും അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ഓരോ സ്കൂളും അന്‍പതില്‍പ്പരം പ്രവര്‍ത്തനങ്ങളാണ് ആവിഷ്കരിക്കുന്നത്.
മാസ്റ്റര്‍പ്ലാനിലെ പ്രവര്‍ത്തനങ്ങള്‍ ഹ്രസ്വകാലം, മധ്യകാലം, ദീര്‍ഘകാലം എന്നിങ്ങനെ തരംതിരിച്ച്‌ ക്രോഡീകരിച്ച്‌ പ്രത്യേകം പുസ്തകം തയ്യാറാക്കി. ഇത് പുനലൂര്‍ നഗരസഭാ ചെയര്‍മാന്‍ എം.എ.രാജഗോപാലിന് നല്‍കി വനംമന്ത്രി കെ.രാജു പ്രകാശനം ചെയ്തു. കൗണ്‍സിലര്‍ സുഭാഷ് ജി.നാഥ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍.ഉണ്ണിക്കൃഷ്ണന്‍, ബി.പി.ഒ. മായ കെ., പ്രഥമാധ്യാപക ഫോറം പ്രസിഡന്റ് സുഷ എന്നിവര്‍ സംസാരിച്ചു.
ക്രോഡീകരിച്ച ഈ രേഖയുമായി ബന്ധപ്പെടുത്തിയാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പുതിയ അധ്യയനവര്‍ഷം സ്കൂളുകള്‍ സന്ദര്‍ശിച്ച്‌ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്. കഴിഞ്ഞ അധ്യയനവര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ അക്കാദമിക മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ടു നടന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നനിലയില്‍ മധ്യവേനലവധിക്കാലത്ത് അവ നടപ്പാക്കാനുള്ള പ്രവര്‍ത്തന കലണ്ടറും തയ്യാറാക്കിയിട്ടുണ്ട്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.