
പത്തനാപുരം : ഓടകള്‍ നികന്നതിനാല്‍ പത്തനാപുരം പട്ടണത്തിലെ പ്രധാന പാതകളില്‍ വെള്ളക്കെട്ട്. കാലവര്‍ഷം കനത്തതോടെ മഴവെള്ളം നദിപോലെ റോഡ് കവിഞ്ഞൊഴുകി യാത്രക്കാരെ വലയ്ക്കുന്നു. കാലവര്‍ഷത്തിനു മുന്നോടിയായി മുന്‍കാലങ്ങളില്‍, നികന്ന ഓടകള്‍ തെളിക്കാറുണ്ടായിരുന്നു.
വന്നടിഞ്ഞ ചപ്പുചവറുകളും മണ്ണും കോരിമാറ്റി വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള സൗകര്യം ഒരുക്കിയിരുന്നു. എന്നാല്‍ ഇക്കുറി നടപടികളൊന്നും സ്വീകരിച്ചില്ല. മഴപെയ്താല്‍ വെള്ളമൊഴുക്ക് റോഡിലൂടെയായി. ചന്തയില്‍നിന്നും വ്യാപാരകേന്ദ്രങ്ങളില്നിന്നും ഒഴുകിയെത്തുന്ന മലിനജലത്തിലൂടെ യാത്രചെയ്യേണ്ട ഗതികേടിലായി ജനം. വാഹനങ്ങള്‍ കടന്നുപോകുമ്ബോള്‍ മലിനജലം റോഡുവശത്ത് നില്‍ക്കുന്നവരിലേക്കും കടകളിലേക്കും തെറിക്കുന്നു. കാല്‍നടയാത്രികരാണ് കഷ്ടത്തിലായത്.
മുട്ടൊപ്പം വെള്ളത്തിലൂടെ യാത്രചെയ്യേണ്ട ഗതികേടിലായി. പുനലൂര്‍-മൂവാറ്റുപുഴ, കുന്നിക്കോട്-പത്തനാപുരം പാതകളില്‍ വെള്ളക്കെട്ടായതോടെ ഗതാഗതതടസ്സവും പതിവായി. നിര്‍ത്താതെ പെയ്യുന്ന മഴകാരണം ടൗണില്‍ മിക്കയിടത്തും വെള്ളം കെട്ടിനില്‍ക്കുന്നു. ഓട തെളിച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ ദുരിതമേറും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ