''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പത്തനാപുരം ചന്തയില്‍ മാലിന്യം കുന്നുകൂടി പകര്‍ച്ച വ്യാധികള്‍ പകരുമ്പോള്‍ മുന്നറിയിപ്പിന് പുല്ലുവില


പത്തനാപുരം : പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോഴും പത്തനാപുരം ചന്തയിലെ മാലിന്യം നീക്കം ചെയ്യാന്‍ നടപടിയില്ല. മാസങ്ങളായി മാലിന്യം കെട്ടിക്കിടക്കുകയാണ്. കൊതുക് കടിയേറ്റ മൂന്ന് മത്സ്യ വില്‍പന തൊഴിലാളികള്‍ ഡെങ്കിപ്പനി ബാധിച്ച്‌ ചികിത്സയിലാണ് .നിരവധി പേര്‍ രോഗ ഭീഷിണിയിലാണ്. മത്സ്യ മാംസാവശിഷ്‌ടങ്ങള്‍ കുന്നുകൂടി പുഴുവരിച്ച നിലയില്‍ ദുര്‍ഗന്ധം വമിക്കുന്നത് വ്യാപാരികളെയും ചന്തയിലെത്തുന്നവരെയും ഏറെ ബുദ്ധിമുട്ടിക്കുന്നു. മാലിന്യസംസ്കരണത്തിനായി അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കുമെന്ന് അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മാലിന്യം നീക്കം ചെയ്യാന്‍ ആവശ്യത്തിന് തൊഴിലാളികള്‍ ഇല്ലാത്തതും സംസ്കരണത്തിനായി പ്രത്യേകസ്‌ഥലം കണ്ടെത്താന്‍ കഴിയാത്തതുമാണ് പ്രധാന പ്രശ്നം. വൈദ്യുതി ഉത്പാദനത്തിനായി ബയോഗ്യാസ് പ്ളാന്റും വളം നിര്‍മ്മാണത്തിനായി എയ്റോബിക് പ്ലാന്റും ആരംഭിച്ചെങ്കിലും പാതി വഴിയില്‍ നിലച്ച സ്ഥിതിയിലാണ്. മൂക്കുപൊത്താതെ ഇതുവഴി നടക്കാനാവില്ല.
പ്രതിമാസം നാല്‍പ്പതിനായിരം രൂപയാണ് മാലിന്യനീക്കത്തിനായി പത്തനാപുരം പഞ്ചായത്ത് ബഡ്ജറ്റില്‍ വക കൊള്ളിച്ചിട്ടുള്ളത്. പക്ഷേ പദ്ധതികള്‍ പ്രഖ്യാപനത്തിലൊതുങ്ങുകയാണ്.

പഞ്ചായത്ത് അധികൃതര്‍ക്കെതിരെയും ആരോഗ്യ വകുപ്പിനെതിരെയും പ്രതിക്ഷേധം ശക്തമാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.