''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നാല്‌ പഞ്ചായത്തുകള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പൂക്കുന്നിമല കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം 25-ന് നടക്കും


പത്തനാപുരം : നാല്‌ പഞ്ചായത്തുകള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പൂക്കുന്നിമല കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം 25-ന് നടക്കും. പട്ടാഴി മാര്‍ക്കറ്റില്‍ ആറരയ്ക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി മാത്യു ടി.തോമസ് കുടിവെള്ളപദ്ധതി നാടിനു സമര്‍പ്പിക്കും. കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.
പട്ടാഴി, പട്ടാഴി വടക്കേക്കര, തലവൂര്‍, മൈലം പഞ്ചായത്തുകള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതിയുടെ 33.45 കോടി ചെലവഴിച്ചുള്ള ഒന്നാംഘട്ടമാണ് പൂര്‍ത്തിയായത്. പദ്ധതിക്കായി പട്ടാഴി പൂക്കുന്നിമലയില്‍ ശുദ്ധീകരണ പ്ലാന്റും കൂറ്റന്‍ ടാങ്കുകളും വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ സ്ഥാപിച്ചിരുന്നു. പൂക്കുന്നില്‍ ക്ഷേത്രത്തിനുസമീപം കല്ലടയാറ്റില്‍നിന്ന്‌ വെള്ളം ശേഖരിക്കാനായി കിണറും പമ്ബ് ഹൗസും പൂര്‍ത്തിയായിരുന്നു.
രണ്ടുവര്‍ഷംമുന്‍പ്‌ പട്ടാഴി, തലവൂര്‍ പഞ്ചായത്തുകളിലേക്ക് ഇവിടെനിന്ന്‌ ജലവിതരണം ആരംഭിച്ചെങ്കിലും ഔദ്യോഗിക ഉദ്ഘാടനം നടന്നിരുന്നില്ല. കുടിവെള്ളക്ഷാമം രൂക്ഷമായപ്പോള്‍ ജലവിതരണ പൈപ്പുകള്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ വെള്ളം എത്തിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും ഉദ്ഘാടനത്തിന് തടസ്സമായി.
പട്ടാഴിയുടെ ഭൂരിഭാഗം സ്ഥലത്തും തലവൂരിലെ കുറെ ഭാഗങ്ങളിലുമാണ് അന്ന് വിതരണം നടന്നത്. പിന്നീട് മറ്റുസ്ഥലങ്ങളിലും പട്ടാഴി വടക്കേക്കരയിലും മൈലത്തേക്കും പൈപ്പ്‌ലൈന്‍ നീട്ടുകയായിരുന്നു. പട്ടാഴി വടക്കേക്കരയില്‍ ഭാഗികമായും മൈലത്ത് സ്ഥാപിച്ച ടാങ്കിലേക്കും ജലവിതരണം നടക്കുന്നുണ്ട്. പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കാണ് പദ്ധതിയിലൂടെ കുടിവെള്ളം കിട്ടുന്നത്.
രണ്ടാംഘട്ടത്തില്‍ നാല്‌ പഞ്ചായത്തുകളിലും സമ്ബൂര്‍ണമായി കുടിവെള്ളം എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രോജക്‌ട് ഇന്‍ ചാര്‍ജ് കെ.വിജയകുമാര്‍ പറഞ്ഞു. രണ്ടാംഘട്ടത്തിനായി 60.13 കോടി കിഫ്ബി ഫണ്ടില്‍നിന്ന്‌ അനുവദിച്ച്‌ ഭരണാനുമതിയായിട്ടുണ്ട്. നാല്‌ പഞ്ചായത്തുകളിലെ മുഴുവന്‍ സ്ഥലങ്ങളിലും വെള്ളമെത്തുന്നതോടെ പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനാണ് ഭാവിയില്‍ പരിഹാരമാവുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.