
പുനലൂര്‍:പുനലൂരിൽ വന്‍ കഞ്ചാവ് വേട്ട. തിങ്കളാഴ്ച വൈകിട്ടോടെ പുനലൂർ റ്റി.ബി ജംഗ്ഷന് സമീപത്ത് നിന്നും പതിമൂന്ന് കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ പുനലൂർ പോലീസ് കസ്റ്റടിയിൽ എടുത്തിട്ടുണ്ട്.
കൊല്ലം,എഴുകോൺ സ്വദേശി സുബ്രമണ്യൻ, മേലില സ്വദേശി സുരേഷ്, കരവാളൂർ സ്വദേശി രാജൻ കുഞ്ഞ് എന്നിവരാണ് പിടിയിലായത്. ഇതില്‍ സുബ്രമണ്യൻ നിരവധി എക്സൈസ് കേസ്സുകളിൽ പ്രതിയാണ്. പ്രതികള്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച പാസഞ്ചർ ഓട്ടോ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ആന്ധ്ര പ്രദേശിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് ചെങ്ങന്നൂരിൽ എത്തിച്ച് ഇവിടെ നിന്നും ഓട്ടോറിക്ഷയിൽ പുനലൂരിൽ എത്തിച്ച് ഇവിടുത്തെ ചെറുകിട കച്ചവടക്കാർക്ക് വിൽക്കുന്നതാണ് ഇവരുടെ രീതി. ഇങ്ങനെ നിരവധി തവണ ഇവർ കഞ്ചാവ് പുനലൂരിൽ എത്തിച്ചിട്ടുണ്ട്.പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പ്രതികളെ പിടികൂടിയത് .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ