''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

എ​ട്ടു​വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് ഫലം: പു​ന​ലൂ​ര്‍-​ചെ​ങ്കോ​ട്ട ബ്രോ​ഡ്ഗേ​ജ് പാ​ത​യു​ടെ ഉ​ദ്ഘാ​ട​നം ഇന്ന് പുനലൂരില്‍


കൊ​ല്ലം: എ​ട്ടു​വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷം അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള പു​ന​ലൂ​ര്‍-​ചെ​ങ്കോ​ട്ട ബ്രോ​ഡ്ഗേ​ജ് പാ​ത​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കു​ക​യാ​ണ്. ഉച്ചയ്ക്ക് 1.15 ന് പുനലൂര്‍ റെയില്‍വേ സ്റ്റേഷന്‍ മൈതാനിയില്‍ കേ​ന്ദ്ര റെ​യി​ല്‍​വേ സ​ഹ​മ​ന്ത്രി ര​ജ​ന്‍ ഗോ​ഹൈി​ന്‍, കേ​ന്ദ്ര ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ സാ​ന്നി​ധ്യത്തി​ല്‍ നി​ര്‍​വഹി​ക്കു​ം.
പു​ന​ലൂ​ര്‍-​ചെ​ങ്കോ​ട്ട ഗേ​ജ്മാ​റ്റ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​യാ​കു​വാ​നും വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത്വ​രി​ത​പ്പെ​ടു​ത്തു​വാ​ന്‍ നി​ര്‍​ണാ​യ​ക ചാ​ല​ക​ശ​ക്തി​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​വാ​നും ക​ഴി​ഞ്ഞ​തി​ല്‍ ചാ​രി​താ​ര്‍​ഥ്യ​വും സ​ന്തോ​ഷ​വു​മു​ണ്ടെ​ന്ന് എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി അ​റി​യി​ച്ചു.
ജ​ന​പ്ര​തി​നി​ധി​യെ​ന്നു​ള്ള നി​ല​യി​ല്‍ ജ​ന​ങ്ങ​ള്‍ എ​ന്നി​ല്‍ അ​ര്‍​പ്പി​ച്ച വി​ശ്വാ​സം അ​ര്‍​പ്പ​ണ​ബോ​ധ​ത്തോ​ടെ നി​ര്‍​വ​ഹി​ക്കു​വാ​നു​ള്ള നി​ര​ന്ത​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ഫ​ല​മാ​യി​ട്ടാ​ണ് സ​മ​യ​ബ​ന്ധി​ത​മാ​യി പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കു​വാ​ന്‍ ക​ഴി​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
രാ​ജ്യ​ത്താ​ക​മാ​നം റെ​യി​ല്‍​വേ മീ​റ്റ​ര്‍ ഗേ​ജി​ല്‍ നി​ന്നും ബ്രോ​ഡ്ഗേ​ജാ​യി മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 2010 ല്‍ ​മീ​റ്റ​ര്‍ ഗേ​ജ് തീ​വ​ണ്ടി​യു​ടെ യാ​ത്ര ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി. കേ​ര​ള​വും ത​മി​ഴ്നാ​ടും ത​മ്മി​ലു​ള്ള യാ​ത്ര​യും വ്യ​വ​സാ​യ വാ​ണി​ജ്യ സാ​ന്പ​ത്തി​ക സാം​സ്കാ​രി​ക വി​നി​മ​യ​ത്തി​ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗു​ണ​ക​ര​മാ​യ സാ​ധ്യ​ത ന​ല്‍​കു​ന്ന ഒ​ന്നാ​ണ് പു​തി​യ റെ​യി​ല്‍​പാ​ത. നാ​ളി​തു​വ​രെ രാ​ജ്യ​ത്തെ ബ്രോ​ഡ് ഗേ​ജ് പാ​ത​യി​ലൂ​ടെ എ​ത്തു​ന്ന ട്രെ​യി​നു​ക​ള്‍​ക്ക് പു​ന​ലൂ​ര്‍ ചെ​ങ്കോ​ട്ട റൂ​ട്ടി​ലൂ​ടെ​യു​ള്ള യാ​ത്ര അ​സാ​ധ്യ​മാ​യി​രു​ന്നു. മീ​റ്റ​ര്‍ ഗേ​ജ് ബ്രോ​ഡ് ഗേ​ജാ​യി മാ​റി​യ​തോ​ടു​കൂ​ടി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും ട്രെ​യി​നു​ക​ള്‍ നേ​രി​ട്ട് പു​ന​ലൂ​ര്‍-​ചെ​ങ്കോ​ട്ട പാ​ത​യി​ലൂ​ടെ ഓ​ടു​വാ​നു​ള്ള അ​ന​ന്ത​മാ​യ സാ​ധ്യ​ത​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. മ​ല​യോ​ര​ത്തി​ന്‍റെ പ്ര​കൃ​തി​ഭം​ഗി​യും ശാ​ന്തി​യും സ​മാ​ധാ​ന​വും സം​സ്കാ​ര​വും വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്നു.
ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ക്ത​ജ​ന​ങ്ങ​ള്‍ എ​ത്തി​ച്ചേ​രു​ന്ന ആ​ര്യ​ങ്കാ​വ്, അ​ച്ച​ന്‍​കോ​വി​ല്‍, കു​ള​ത്തൂ​പ്പു​ഴ എ​ന്നീ ശാ​സ്താ ക്ഷേ​ത്ര​ങ്ങ​ള്‍​ക്കും ശ​ബ​രി​മ​ല​യ്ക്കും ഏ​റ്റ​വും അ​ടു​ത്ത റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ഈ ​പാ​ത​യി​ലാ​ണ്. തെ​ന്മ​ല ഇ​ക്കോ ടൂ​റി​സം, പാ​ല​രു​വി, ക​ഴു​തു​രു​ട്ടി തു​ട​ങ്ങി ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത​കൂ​ടി​യാ​ണി​ത്. ജി​ല്ല​യ്ക്ക് പൊ​തു​വെ​യും കി​ഴ​ക്ക​ന്‍ മ​ല​യോ​ര​ഗ്രാ​മ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​കി​ച്ചും ഉ​ണ​ര്‍​വും ഓ​ജ​സും ന​ല്‍​കു​ന്ന വി​ക​സ​ന സാ​ധ്യ​ത​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തു​വാ​ന്‍ ക​ഴി​യു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​മാ​ണ് കൊ​ല്ലം-​ചെ​ങ്കോ​ട്ട റെ​യി​ല്‍​പാ​ത​യി​ലൂ​ടെ സാ​ധ്യ​മാ​യ​ത്.
ഗേ​ജ്മാ​റ്റ പ്ര​വ​ര്‍​ത്തി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പു​ണ്ടാ​യി​രു​ന്ന ട്രെ​യി​നു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും പു​തി​യ​താ​യി 14 ട്രെ​യി​നു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നും കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രാ​ല​യ​ത്തോ​ടും ദ​ക്ഷി​ണ റെ​യി​ല്‍​വേ​യോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള ട്രെ​യി​നു​ക​ള്‍ ദീ​ര്‍​ഘി​പ്പി​ക്കു​ന്ന​തി​നും സ്പെ​ഷ​ല്‍ ട്രെ​യി​നാ​യി ഓ​ടു​ന്ന താം​ബ​രം എ​ക്സ്പ്ര​സ് ആ​ഴ്ച​യി​ല്‍ മൂ​ന്ന് ദി​വ​സം റെ​ഗു​ല​ര്‍ ട്രെ​യി​നാ​യി ഓ​ടി​ക്കു​ന്ന​തി​നു​മു​ള്ള തീ​രു​മാ​നം ഇ​തി​ന​കം കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്. കൊ​ടി​യ വ​ള​വു​ക​ളും ട​ണ​ലു​ക​ളും പാ​ല​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ പ്ര​ത്യേ​ക ഭൂ​മി​ശാ​സ്ത്ര​ഘ​ട​ന​യു​ള്ള പു​ന​ലൂ​ര്‍-​ചെ​ങ്കോ​ട്ട റെ​യി​ല്‍​പാ​ത​യി​ല്‍ 30 കി​ലോ​മീ​റ്റ​റാ​യി വേ​ഗ​ത നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. സാ​ങ്കേ​തി​ക​മാ​യ പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഘ​ട്ടം ഘ​ട്ട​മാ​യി കൂ​ടു​ത​ല്‍ ട്രെ​യി​നു​ക​ള്‍ അ​നു​വ​ദി​ക്കാ​മെ​ന്നും റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​ന​ല്‍​കി​യി​ട്ടു​ണ്ട്.
ചെ​ങ്കു​ത്താ​യ മ​ല​നി​ര​ക​ളി​ലൂ​ടെ മ​ല​ക​ളെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ച്ചും പാ​റ​ക​ള്‍ തു​ര​ന്ന് ട​ണ​ലു​ക​ള്‍ ഉ​ണ്ടാ​ക്കി​യും ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി പാ​ല​ങ്ങ​ള്‍ നി​ര്‍​മി​ച്ചും സ​ങ്കീ​ര്‍​ണ​മാ​യ നി​ര്‍​മാ​ണ രീ​തി​ക​ള്‍ അ​വ​ലം​ബി​ച്ചു​മാ​ണ് ഗാ​ട്ട് റൂ​ട്ടാ​യ പു​ന​ലൂ​ര്‍-​ചെ​ങ്കോ​ട്ട ഗേ​ജ്മാ​റ്റ പ്ര​വ​ര്‍​ത്തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.
49.50 കി​ലോ​മീ​റ്റ​ര്‍ ദൂ​രം റെ​യി​ല്‍​പാ​ത​യു​ടെ ഗേ​ജ്മാ​റ്റം 2010 സെ​പ്റ്റം​ബ​ര്‍ 20 ന് ​ആ​രം​ഭി​ച്ച്‌ ക​ഴി​ഞ്ഞ ജ​നു​വ​രി 13ന് ​പൂ​ര്‍​ത്തീ​ക​രി​ച്ചു. നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ചാ​ണ് നി​ര്‍​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. ഭ​ര​ണ​ത​ല​ത്തി​ലും പ്രാ​ദേ​ശി​ക ത​ല​ത്തി​ലും ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലും ജ​ന​പ്ര​തി​നി​ധി ത​ല​ത്തി​ലും നി​ര​വ​ധി യോ​ഗ​ങ്ങ​ള്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത് സ​മ​യ​ബ​ന്ധി​ത​മാ​യി​ത്ത​ന്നെ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണു​വാ​ന്‍ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളു​ടെ വി​ജ​യം കൂ​ടി​യാ​ണി​ത്.
റെ​യി​ല്‍​വേ​യു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന മ​ന്ത്രി​മാ​രും റെ​യി​ല്‍​വേ മ​ന്ത്രാ​ല​യ​വും ഉ​ദ്യോ​ഗ​സ്ഥ​രും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളും പൊ​തു​വാ​യി ന​ല്‍​കി​യ അ​ക​മ​ഴി​ഞ്ഞ സ​ഹ​ക​ര​ണം പാ​ത​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​യ​താ​യും എം​പി അ​റി​യി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.