''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ബസ് സ്റ്റേഷനിലെ നിര്‍മ്മാണം മെല്ലെപ്പോക്കില്‍


പുനലൂര്‍: പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ നവീകരണം ഇഴഞ്ഞ് നീങ്ങുന്നതില്‍ പ്രതിഷേധം കനക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ച യാര്‍ഡ് നിര്‍മ്മാണമാണ് അനന്തമായി നീളുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അസി.എക്സിക്യൂട്ടീവ് എന്‍ജിനിയറെ ഉപരോധിച്ചു.
ഒന്നര മാസം മുന്‍പാണ് ഡിപ്പോയുടെ മുന്നിലെ യാര്‍ഡിന്റെ നവീകരണം ആരംഭിച്ചത്. അന്ന് മുതല്‍ ഡിപ്പോയുടെ പ്രവര്‍ത്തനം താത്കാലികമായി ചെമ്മന്തൂരിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റി സ്ഥാപിച്ചു. ഇതോടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുനലൂരില്‍ എത്തുന്ന യാത്രക്കാരുടെ ദുരിതം വര്‍ദ്ധിച്ചു. മൂന്നാഴ്ചയ്ക്ക് മുന്‍പ് ആരംഭിച്ച ഒാട നിര്‍മ്മാണവും അനിശ്ചിതമായി നീളുകയാണ്.
യാര്‍ഡിലെ മണ്ണ് നീക്കിയ ശേഷം ഇവിടെ ഇന്റര്‍ ലോക്ക് കട്ടകള്‍ പാകാനും ഡിപ്പോ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഒരുനിലകൂടി പണിയാനുമാണ് അധികൃതര്‍ തീരുമാനിച്ചിരുന്നത്. ഇതിനായി 1.60 ലക്ഷം രൂപയും അനുവദിച്ചിരുന്നു. യാര്‍ഡിലെ പകുതി മണ്ണ് നീക്കം ചെയ്തെങ്കിലും തുടര്‍ന്നുളള ജോലികളാണ് നിലച്ചിരിക്കുന്നത്.
നിര്‍മ്മാണം പാതിവഴിയിലായതോടെ പുനലൂര്‍-അഞ്ചല്‍, പുനലൂര്‍-ചെങ്കോട്ട, പുനലൂര്‍-പത്തനാപുരം പാതയോരങ്ങളിലാണ് യാത്രക്കാര്‍ ബസ് കാത്ത് നില്‍ക്കുന്നത്.
മഴ പെയ്താല്‍ കയറി നില്‍ക്കാന്‍ പോലും ഇടമില്ലാത്ത അവസ്ഥയിലാണ് ഇവര്‍. ഇതിനോടൊപ്പം വിവിധ സ്ഥലങ്ങളില്‍ നിന്ന് പുനലൂരില്‍ എത്തുന്ന യാത്രക്കാര്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ച്‌ ചെമ്മന്തൂരില്‍ എത്തിയാല്‍ മാത്രമേ കെ.എസ്.ആര്‍.ടി.സി ബസില്‍ കയറാന്‍ സാധിക്കൂ. ഇതും യാത്രാദുരിതം ഇരട്ടിയാക്കുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസിന്റെ സമരം നടത്തിയത്. എസ്.സനല്‍കുമാര്‍, അജീഷ്, അനൂപ്.എസ്.രാജ്. എസ്.റെജി, അനസ് അലി, ഷാനവാസ്, ഷെഫിന്‍ എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.