''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍- ചെങ്കോട്ട ഗേജ്മാറ്റം യാഥാര്‍ത്ഥ്യമാക്കിയ മോദി സര്‍ക്കാരിന് അഭിനന്ദനം


പുനലൂര്‍- ചെങ്കോട്ട ഗേജ്മാറ്റം യാഥാര്‍ത്ഥ്യമാക്കിയ മോദി സര്‍ക്കാരിനെയും റെയില്‍വേ മന്ത്രിയെയും ബി.ജെ.പി ജില്ലാകമ്മിറ്റി അഭിനന്ദിച്ചു. 9ന് ഉച്ചയ്ക്ക് 1.15ന് റെയില്‍വേ സഹമന്ത്റി രജന്‍ ഗോഹൈന്‍ പാത നാടിന് സമര്‍പ്പിക്കും. കേന്ദ്ര ടൂറിസം മന്ത്റി അല്‍ഫോണ്‍സ് കണ്ണന്താനം പങ്കെടുക്കും.
1998 ല്‍വാജ്‌പേയി സര്‍ക്കാരിന്റെ കാലത്താണ് മീ​റ്റര്‍ ഗേജ് പാത ബ്രോഡ് ഗേജാക്കി മാ​റ്റുന്ന പദ്ധതിക്ക് തുടക്കമായത്. എന്നാല്‍ പിന്നീട് വന്ന സര്‍ക്കാരുകള്‍ വേണ്ട പരിഗണന ഇക്കാര്യത്തില്‍ നല്‍കിയില്ല. 2010 സെപ്തംബറില്‍ മീ​റ്റര്‍ ഗേജ് പ്രവര്‍ത്തനം നിര്‍ത്തി കൊല്ലം- ചെങ്കോട്ട ബ്രോഡ് ഗേജ് പാതയുടെ നിര്‍മ്മാണം തുടങ്ങുന്നത്. എന്നാല്‍ മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാകേണ്ട പണി അനിശ്ചിതമായി നീണ്ടു പോകുകയായിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുഗതാഗത സൗകര്യ വികസനത്തിന് അടിയന്തര പ്രാധാന്യത്തില്‍ തുക വകയിരുത്തിയപ്പോഴാണ് പദ്ധതിക്ക് വീണ്ടും ഊര്‍ജ്ജം വച്ചത്. അതുവരെ ഇഴഞ്ഞ് നീങ്ങിയ പണി അതിവേഗം പൂര്‍ത്തിയാക്കുകയായിരുന്നു. ഈ പാത കൂടി പൂര്‍ത്തിയായതോടെ ജില്ലയുടെ വികസനത്തിന് വേഗം കൂടും.
കൊല്ലത്തെയും കേരളത്തിലെയും ട്രെയിന്‍ യാത്രക്കാരുടെ ഒട്ടേറെ നിവേദനങ്ങളും ആവശ്യങ്ങളും പരിഗണിച്ച്‌ പാലരുവി എക്‌സ്‌പ്രസ് നിരുനല്‍വേലി വരെ നീട്ടി. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ട്രെയിന്‍ യാത്ര സുഖമമാക്കുന്ന തരത്തില്‍ ട്രെയിനുകളുടെ പുനക്രമീകരണം നടത്തിയത് സമഗ്രമായ മാ​റ്റമാണ്. ഇതിന് നേതൃത്വം നല്‍കിയ നരേന്ദ്രമോദി സര്‍ക്കാരിനെയും പ്രത്യേകിച്ച്‌ റെയില്‍വേ മന്ത്റിയെയും ബി.ജെ.പി ജില്ലാ കമ്മി​റ്റിയുടെ അഭിനന്ദിക്കുന്നതായി പ്രസിഡന്റ് ജി.ഗോപിനാഥ് അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.