''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍-ചെങ്കോട്ട ഗേജ്‌മാറ്റ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന്‌ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.


കൊല്ലം: പുനലൂര്‍-ചെങ്കോട്ട ഗേജ്‌മാറ്റ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും നിര്‍ണായക ചാലകശക്‌തിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യവും സന്തോഷവുമുണ്ടെന്ന്‌ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു.
കൊല്ലത്തിന്റെ വ്യാപാര വാണിജ്യ വികസനവും സാംസ്‌കാരിക പൈതൃകവും പുനലൂര്‍-ചെങ്കോട്ട പാതയുമായി ചരിത്രപരമായി ബന്ധപ്പെട്ടിരിക്കുന്നു. കേരളവും തമിഴ്‌നാടും തമ്മിലുള്ള യാത്രയും വ്യവസായ വാണിജ്യ സാമ്ബത്തിക സാംസ്‌കാരിക വിനിമയത്തിന്‌ ഏറ്റവും കൂടുതല്‍ സാധ്യത നല്‍കുന്നതാണ്‌ പുതിയ റെയില്‍പാത. നാളിതുവരെ രാജ്യത്തെ ബ്രോഡ്‌ ഗേജ്‌ പാതയിലൂടെ എത്തുന്ന ട്രെയിനുകള്‍ക്ക്‌ പുനലൂര്‍ ചെങ്കോട്ട റൂട്ടിലൂടെയുള്ള യാത്ര അസാധ്യമായിരുന്നു. മീറ്റര്‍ ഗേജ്‌ ബ്രോഡ്‌ ഗേജായി മാറിയതോടുകൂടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീവണ്ടികള്‍ നേരിട്ടു പുനലൂര്‍-ചെങ്കോട്ട പാതയിലൂടെ ഓടാന്‍ കഴിയും. മലയോരത്തിന്റെ പ്രകൃതിഭംഗിയും ശാന്തിയും സമാധാനവും സംസ്‌കാരവും വിനോദസഞ്ചാര വികസനത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടു ഭക്‌തജനങ്ങള്‍ എത്തിച്ചേരുന്ന ആര്യങ്കാവ്‌, അച്ചന്‍കോവില്‍, കുളത്തൂപ്പുഴ എന്നീ ശാസ്‌താ ക്ഷേത്രങ്ങള്‍ക്കും ശബരിമലയ്‌ക്കും ഏറ്റവും അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ ഈ പാതയിലാണ്‌. തെന്മല ഇക്കോ ടൂറിസം, പാലരുവി, കഴുതുരുട്ടി തുടങ്ങി ദേശീയ പ്രാധാന്യമുള്ള നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന പാതകൂടിയാണിത്‌. നിലവിലുള്ള ട്രെയിനുകള്‍ ദീര്‍ഘിപ്പിക്കുന്നതിനും സ്‌പെഷല്‍ ട്രെയിനായി ഓടുന്ന താംബരം എക്‌സ്പ്രസ്‌ ആഴ്‌ചയില്‍ മൂന്നു ദിവസം റെഗുലര്‍ ട്രെയിനായി ഓടിക്കുന്നതിനുമുള്ള തീരുമാനം ഇതിനകം കൈക്കൊണ്ടിട്ടുണ്ട്‌. കൊടിയ വളവുകളും ടണലുകളും പാലങ്ങളും ഉള്‍പ്പെടെ പ്രത്യേക ഭൂമിശാസ്‌ത്രഘടനയുള്ള പുനലൂര്‍-ചെങ്കോട്ട റെയില്‍പാതയില്‍ 30 കിലോമീറ്ററായി വേഗത നിയന്ത്രിച്ചിട്ടുണ്ട്‌.
49.50 കിലോമീറ്റര്‍ ദൂരം റെയില്‍പാതയുടെ ഗേജ്‌മാറ്റം 2010 സെപ്‌തംബര്‍ 20നാണ്‌ ആരംഭിച്ചത്‌. 2018 ജനുവരി 13നു പൂര്‍ത്തീകരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.