''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ -ചെങ്കോട്ട റെയില്‍പ്പാത നാളെ കമ്മിഷന്‍ ചെയ്യുംയാഥാര്‍ത്ഥ്യമാകാതെ അടിപ്പാത


പുനലൂര്‍: ഗേജുമാറ്റ ജോലികള്‍ പൂര്‍ത്തീകരിച്ച പുനലൂര്‍ -ചെങ്കോട്ട റെയില്‍പാത നാളെ കമ്മിഷന്‍ ചെയ്യും. ഇതോടെ ട്രെയിന്‍ സര്‍വീസ് പുന:രാരംഭിക്കും. എന്നാല്‍ പാത കടന്നുപോകുന്ന പുനലൂര്‍ റെയില്‍വേ സ്റ്റേഷന് കിഴക്കുഭാഗത്തെ പുനലൂര്‍-കാര്യറ റോഡിന് സമാന്തരമായുള്ള അടിപ്പാത, അപ്രോച്ച്‌ റോഡില്ലാത്തതിനാല്‍ ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല.
പാത കമ്മിഷന്‍ ചെയ്യുന്നതിന് മുമ്പ് അപ്രോച്ച്‌ റോഡ് പണിക്കാവശ്യമായ ഭൂമി ഏറ്റെടുത്ത് അടിപ്പാത യാഥാര്‍ത്ഥ്യമാക്കുമെന്നാണ് അധികൃതര്‍ നേരത്തെ പറഞ്ഞത്. പ്രത്യേക പഠനസംഘം ഭൂമി സന്ദര്‍ശിച്ച ശേഷം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതല്ലാതെ ഒന്നും നടന്നില്ല. ബ്രോഡ്ഗേജ് പാത കമ്മിഷന്‍ ചെയ്യുന്നതോടെ ഇതുവഴി കൂടുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങും. നിലവില്‍ താംബരം -കൊല്ലം എക്സ് പ്രസ് ട്രെയിന്‍ മാത്രമാണ് ഇതുവഴി സര്‍വീസ് നടത്തുന്നത്.
നാളെ മുതല്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുമ്ബോള്‍ പുനലൂര്‍-കാര്യറ റോഡില്‍ റെയില്‍വേ സ്ഥാപിച്ച പഴയ ലെവല്‍ക്രോസ് കൂടുതല്‍ സമയം അടച്ചിടേണ്ടി വരും. ഇത് ടൗണില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകും. റോഡിന് സമീപത്ത് രണ്ട് വര്‍ഷം മുമ്ബ് പണി പൂര്‍ത്തിയാക്കിയ അടിപ്പാതയോട് ചേര്‍ന്നുള്ള അപ്രോച്ച്‌ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയായാല്‍ പുനലൂര്‍-കാര്യറ റോഡ് വഴിയെത്തുന്ന വാഹനങ്ങള്‍ ഇത് വഴി തിരിച്ച്‌ വിടാന്‍ കഴിയും. എന്നാല്‍ അപ്രോച്ച്‌ റോഡ് പണിക്കാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ അനന്തമായി നീണ്ടുപോകുന്നത് മൂലമാണ് ഇതിന് കഴിയാത്തത്.
അപ്രോച്ച്‌ റോഡ് പണിക്കാവശ്യമായ ഭൂമി ഏറ്റെടുക്കാന്‍ ഒരു വര്‍ഷം മുമ്പാണ് നടപടി ആരംഭിച്ചത്.
അടിപ്പാത സംരക്ഷണ സമിതി അധികൃതര്‍ക്ക് നല്‍കിയ ഭീമ ഹര്‍ജിയെ തുടര്‍ന്നായിരുന്നു പഠന സംഘം ഭൂമി സന്ദര്‍ശിച്ചത്. തുടര്‍നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുമെന്ന് സമിതി പ്രസിഡന്‍റ് എ.കെ.നസീര്‍, സെക്രട്ടറി വിത്സന്‍, കണ്‍വീനര്‍ ഇടമണ്‍ വിഷ്ണു എന്നിവര്‍ അറിയിച്ചു. അപ്രോച്ച്‌ റോഡ് പണിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതില്‍ ഗുരുതരമായ വിഴ്ചയാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയും ആരോപിച്ചു.
എന്നാല്‍  സ്ഥലം ഏറ്റെടുപ്പ്‌ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയത്‌ സ്ഥലം ഏറ്റെടുക്കുവാന്‍ കാലതാമസം വരുത്തുന്നത്.സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇതുവരെയും ഗവ: ഓര്‍ഡര്‍ ഇറങ്ങിയിട്ടില്ല.എന്നാല്‍ കേന്ദ്രനിയമ നിര്‍മ്മാണം നടക്കുന്നതിനു മുമ്പ് സ്ഥലം എം.എല്‍.ഏയും മന്ത്രിയും ആയ കെ.രാജു ഫലപ്രദമായ നിലയില്‍ ഇടപെട്ടില്ല എന്നും പുനലൂര്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ പലതും മന്ത്രിക്ക്‌ അറിയുക പോലും ഇല്ല.മന്ത്രി ഉപചാപകവൃന്ദങ്ങള്‍ പറയുന്നത് പോലെ ചെയ്യുകയും വോട്ടു ചെയ്ത് ജയിപ്പിച്ച ജനത്തെ മറന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും ആണെന്ന് പരക്കെ ആക്ഷേപം നിലനില്‍ക്കുന്നു.ഉല്‍ഘാടന മാമാങ്കം നടത്തുന്ന സ്ഥലം എം.എല്‍.എയും മന്ത്രിയുമായ കെ.രാജു ജനങ്ങളുടെ ദുരിതം കൂടി മനസിലാക്കണം പല റോഡുകളും തകര്‍ന്നിട്ടു കാലങ്ങളായി.അഞ്ചല്‍ പുനലൂര്‍ റോഡില്‍ കടവില്‍ ജംഗ്ഷന്‍ വലിയ കുഴി രൂപപ്പെട്ടു.പാപ്പന്നൂര്‍ റോഡ്‌ തകര്‍ന്നു തരിപ്പണം ആയി.അച്ചന്‍കോവിലില്‍ റോഡ്‌ തകര്‍ന്നിട്ട് കാലങ്ങളായി.ഇപ്പോള്‍ ഭരണം ഉണ്ട് എം.എല്‍.എയും മന്ത്രിമാരും ഉണ്ട് എന്നിട്ട് ഒന്നും ചെയ്യുവാന്‍ കാഴിയാത്ത ഇങ്ങനെ ഒരു മന്ത്രി ഉണ്ടായിട്ട് എന്ത് കാര്യം എന്ന് ജനങ്ങളുടെ ചോദ്യം.
ഇപ്പോള്‍ തന്നെ റോഡ്‌ ബ്ലോക്കിനാല്‍ വലയുന്ന പുനലൂര്‍ക്കാര്‍ക്ക്‌ എന്തായാലും വരും നാളുകള്‍  ദുരിതത്തിന്റെ നാളുകള്‍ ആയിരിക്കും എന്നുള്ളതിന് സംശയം ഇല്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.