
പുനലൂര്‍: പുനലൂര്‍ കേന്ദ്രമാക്കി സ്ഥാപിക്കുന്ന എഡ്യൂക്കേഷണല്‍ കോപ്ലക്സിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് മന്ത്രി കെ. രാജു ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പുനലൂര്‍ നിയോജക മണ്ഡലത്തില്‍ വിവിധ വകുപ്പുകളുടെ നിര്‍മ്മാണ ജോലികള്‍ വിലയിരുത്താന്‍ നടന്ന സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലാ റൂറല്‍ പൊലീസ് സൂപ്രണ്ട് ബി. അശോകന്, നഗരസഭാ സെക്രട്ടറി നൈസാം, ദേശീയപാത അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ നിഷ, പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, റവന്യൂ, കെ.എസ്.ആര്.ടി.സി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ