''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂരിൽ അനുവദിച്ച റവന്യൂ ഡിവിഷണൽ ഓഫീസിനായി സൃഷ്ടിച്ചത് 24 തസ്തികകൾ


പുനലൂർ : പുനലൂരിൽ അനുവദിച്ച റവന്യൂ ഡിവിഷണൽ ഓഫീസിനായി സൃഷ്ടിച്ചത് 24 തസ്തികകൾ.
ആർ.ഡി.ഒ.യ്ക്കു പുറമേ ഒരു സീനിയർ സൂപ്രണ്ട്, രണ്ട് ജൂനിയർ സൂപ്രണ്ട്, ആറ് സീനിയർ ക്ലാർക്ക്, ആറ് ക്ലാർക്ക്, രണ്ട് ടൈപ്പിസ്റ്റ്, ഒരു കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഒരു ഡ്രൈവർ, മൂന്ന് ഓഫീസ് അറ്റൻഡന്റ്, ഒരു പാർട്ട് ടൈം സ്വീപ്പർ എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിച്ചിട്ടുള്ളത്. 36 തസ്തികകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും 24 തസ്തികൾക്കേ അംഗീകാരം ലഭിച്ചുള്ളൂ.
പുനലൂർ ടി.ബി.ജങ്ഷനിലെ മരാമത്ത് സമുച്ചയത്തിലാണ് ഓഫീസ് പ്രവർത്തനം തുടങ്ങുന്നത്. അടുത്തയാഴ്ച കളക്ടർ കെട്ടിടം പരിശോധിക്കുമെന്നും ആഴ്ചകൾക്കുള്ളിൽത്തന്നെ ഓഫീസ് പ്രവർത്തനം തുടങ്ങുമെന്നും മന്ത്രി കെ.രാജു ’മാതൃഭൂമി’യോട് പറഞ്ഞു.
ഓഫീസിനായി സജ്ജമാക്കിയ മരാമത്ത് സമുച്ചയം കഴിഞ്ഞദിവസം പുനലൂർ തഹസിൽദാർ ജയൻ എം.ചെറിയാന്റെയും കെട്ടിടവിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ സിയാദിന്റെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പരിശോധിച്ചു. രണ്ടുനിലയുള്ള കെട്ടിടത്തിന്റെ മുകൾനിലയിലാണ് ആർ.ഡി.ഓഫീസ് പ്രവർത്തിക്കുക.
പുനലൂരിലെ സിവിൽ സ്റ്റേഷനിലാണ് നിലവിൽ താലൂക്ക് ഓഫീസും മറ്റും പ്രവർത്തിക്കുന്നത്. ചെമ്മന്തൂരിൽ നിർമാണം നടന്നുവരുന്ന കോടതിസമുച്ചയം പൂർത്തിയാവുകയും ഇപ്പോൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോടതികൾ അങ്ങോട്ട് മാറ്റുകയും ചെയ്യുമ്പോൾ ആർ.ഡി.ഒ. ഓഫീസ് സിവിൽ സ്റ്റേഷനിലേക്ക്‌ മാറ്റും.
ആർ.ഡി.ഓഫീസിനായി പുനലൂർ കാത്തിരുന്നത് 35 വർഷം. ജില്ലയുടെ കിഴക്കൻ മേഖലയ്ക്കുണ്ടായിരുന്ന ആർ.ഡി.ഓഫീസ് നഷ്ടപ്പെട്ടതിനെത്തുർന്നാണ് ഈ കാത്തിരിപ്പ് ആരംഭിച്ചത്. 1982-ൽ പത്തനംതിട്ട ജില്ല രൂപവത്‌കരിച്ചപ്പോഴാണ് കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയ്ക്കുണ്ടായിരുന്ന ആർ.ഡി.ഒ. ഓഫീസ് നഷ്ടമായത്. കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന അടൂർ ആർ.ഡി.ഒ. ഓഫീസ് പത്തനംതിട്ട ജില്ലയിലായതാണ് കാരണം.
2017-18 ലെ സംസ്ഥാന ബജറ്റിലാണ് കൊല്ലം ജില്ലയ്ക്ക് പുതിയ ആർ.ഡി.ഓഫീസ് പ്രഖ്യാപിച്ചത്. ഇതോടൊപ്പം നെടുമങ്ങാട്, ഇരിങ്ങാലക്കുട, വടകര, തളിപ്പറമ്പ്, കാസർകോട്‌ എന്നിവിടങ്ങളിലും പുതുതായി ആർ.ഡി.ഒ. ഓഫീസ് അനുവദിച്ചു. ഇവിടങ്ങളിലെല്ലാം ഓഫീസ് പ്രവർത്തനം തുടങ്ങിയിട്ടും ആസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കംമൂലം ജില്ലയ്ക്ക് അനുവദിച്ച ഓഫീസ് ആരംഭിക്കാൻ കഴിയാതെ വരുകയായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.